ജെ.കെ മേനാന് ടി.ഹരിദാസ് പുരസ്കാരം സമ്മാനിച്ചു
text_fieldsദോഹ: ഗ്ലോബൽ കേരള ഇനീഷ്യേറ്റിവ് കേരളീയം ഏർപ്പെടുത്തിയ ടി. ഹരിദാസ് ഇന്റർനാഷനൽ എക്സലൻസ് അവാർഡ് ജെ.കെ മേനോൻ ഏറ്റുവാങ്ങി. ലണ്ടനിൽ നടന്ന ലോക കേരള സഭയുടെ യൂറോപ്യൻ മേഖല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്.
ഖത്തര്‍ ആസ്ഥാനമായ എ.ബി.എന്‍ കോർപറേഷൻ ചെയര്‍മാനായ ജെ.കെ. മേനോന് പ്രവാസി ഇന്ത്യക്കാരുടെ വിവിധ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും ക്ഷേമപദ്ധതികളിലും നേതൃനിരയിൽ സജീവമാണ്. നോര്‍ക്ക ഡയറക്ടര്‍, കേരള സര്‍ക്കാറിന്റെ ഇന്‍കല്‍ ഡയറക്ടര്‍, ഖത്തര്‍ ഐ.ബി.പി.സി ചെയര്മാന്, ഖത്തര്‍ ടി.ജെ.എസ്.വി മുഖ്യരക്ഷാധികാരി തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

