ബഹുസ്വരതയെ ശക്തിപ്പെടുത്തി അനൈക്യ ശ്രമങ്ങളെ പരാജയപ്പെടുത്തണം -ടി. ആരിഫലി
text_fieldsസി.ഐ.സി സംഘടിപ്പിച്ച ക്ഷണിക്കപ്പെട്ടവരുടെ സദസ്സിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറലും ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ വൈസ് വൈസ് ചെയർമാനുമായ സംസാരിക്കുന്നു
ദോഹ: ലോകത്തിനു മുന്നിൽ ഇന്ത്യ വ്യതിരിക്തമാകുന്നത് അതിന്റെ ബഹുസ്വരതയുടെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും പേരിലാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറലും ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ ടി. ആരിഫലി അഭിപ്രായപ്പെട്ടു.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ നടത്തിവരുന്ന ‘ഇസ്ലാം-ആശയ സംവാദത്തിന്റെ സൗഹൃദനാളുകൾ’എന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ഷണിക്കപ്പെട്ടവരുടെ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സാമൂഹിക ഘടനയിൽ വിവിധ ജനവിഭാഗങ്ങൾക്ക് സഹവർത്തിത്വത്തോടെ ഇടപെടാനും ഇടപഴകാനും കഴിയുന്ന അന്തരീക്ഷം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. തുറന്ന ഇടപഴക്കങ്ങളിലൂടെ ഇന്ത്യയിൽ വളർന്നുവരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ നിരാകരിക്കാൻ കഴിയും. അതിന് ശക്തിപകരുന്നവിധം സാമൂഹിക സംഘാടനം സാധ്യമാക്കാനാണ് കൂട്ടായി യത്നിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ നടത്തിവരുന്ന ‘ഇസ്ലാം-ആശയ സംവാദത്തിന്റെ സൗഹൃദനാളുകൾ’എന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ഷണിക്കപ്പെട്ടവരുടെ സദസ്സിൽ പെങ്കടുത്തവർ
ഇസ്ലാമോഫോബിയക്കു പിന്നിൽ വലിയ അധീശ താൽപര്യങ്ങളുണ്ട്. ലോകത്തെല്ലായിടത്തും മനുഷ്യർക്കിടയിൽ വംശീയ വേർതിരിവുകൾ സൃഷ്ടിച്ച് അധികാര താൽപര്യം സംരക്ഷിക്കാനാണ് അധീശ ശക്തികൾ ശ്രമിക്കുന്നത്.
ഇത്തരം ശക്തികളാണ് ലോകത്തിന്റെ സ്വച്ഛതയും സമാധാനവും തകർക്കുന്നതെന്നും ഇത്തരം ശ്രമങ്ങൾക്കെതിരെ മനുഷ്യർ ജാതിമതഭേദമെന്യേ ഐക്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യാസിർ ഇല്ലത്തൊടി സ്വാഗതം പറഞ്ഞു. തൗഫീഖ് മമ്പാട് ‘ഖുർആനിൽ നിന്ന്’അവതരിപ്പിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി നൗഫൽ പാലേരി, കേന്ദ്രസമിതി അംഗം ആർ.എസ്. അബ്ദുൽ ജലീൽ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

