Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി​മ്പോ​സി​യം...

സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘ഡി​ജി​റ്റ​ൽ സ്ട്രീ​മി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ കാ​ല​ത്ത് അ​റ​ബ് വി​ഷ്വ​ൽ മീ​ഡി​യ വ്യ​വ​സാ​യ​ത്തി​ലെ

മാ​റ്റ​ങ്ങ​ൾ -അ​ൽ അ​റ​ബി ടി.​വി നെ​റ്റ്‌​വ​ർ​ക്കി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ഠ​നം’​എ​ന്ന വി​ഷ​യ​ത്തി​ൽ

സം​ഘ​ടി​പ്പി​ച്ച സി​മ്പോ​സി​യ​ത്തി​ൽ​നി​ന്ന്

ദോ​ഹ: ‘ഡി​ജി​റ്റ​ൽ സ്ട്രീ​മി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ കാ​ല​ത്ത് അ​റ​ബ് വി​ഷ്വ​ൽ മീ​ഡി​യ വ്യ​വ​സാ​യ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ -അ​ൽ അ​റ​ബി ടി.​വി നെ​റ്റ്‌​വ​ർ​ക്കി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ഠ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ൾ​ജി​യേ​ഴ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ബ​ന്ധാ​വ​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഫാ​ക്ക​ൽ​റ്റി ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന് കീ​ഴി​ലു​ള്ള മീ​ഡി​യ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ പ്രോ​ഡ​ക്ട്സ് ആ​ണ് സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യി​ൽ മാ​ധ്യ​മ വ്യ​വ​സാ​യ​ത്തി​ലെ പ​രി​ണാ​മ​ങ്ങ​ളെ കു​റി​ച്ചും സ​മീ​പ​കാ​ല​ത്ത് പ്രേ​ക്ഷ​ക​രു​ടെ കാ​ഴ്ചാ​ശീ​ല​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളും ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്രൊ​ഫ​സ​ർ സി​ന​ബ് ബാ​ലൂ​ദ്ജ് ത​ന്റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ക​ണ്ട​ന്റ് പ്രൊ​ഡ​ക്ഷ​ൻ, വി​ത​ര​ണം, മാ​ർ​ക്ക​റ്റി​ങ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​ൽ അ​റ​ബി ടി.​വി നെ​റ്റ്‌​വ​ർ​ക്ക് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ പ്ര​ബ​ന്ധ​ത്തി​ൽ പ്ര​ശം​സി​ച്ചു. അ​ൽ അ​റ​ബി ടി.​വി, അ​ൽ അ​റ​ബി 2, അ​ൽ അ​റ​ബി പ്ല​സ് എ​ന്നീ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യു​ള്ള നെ​റ്റ്‌​വ​ർ​ക്കി​ന്റെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്രൊ​ഫ​ഷ​ണ​ൽ നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​തോ​ടൊ​പ്പം ത​ന്ത്ര​പ​ര​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ അ​ൽ അ​റ​ബി നെ​റ്റ്‌​വ​ർ​ക്കി​ന് സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഡോ. ​ബാ​ലൂ​ദ്ജ് വി​ശ​ദീ​ക​രി​ച്ചു. സ​മ്പ​ന്ന​വും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ ഉ​ള്ള​ട​ക്കം അ​വ​ത​രി​പ്പി​ച്ച് മാ​ധ്യ​മ​രം​ഗ​ത്ത് മാ​തൃ​ക​യാ​കാ​ൻ ഈ ​നെ​റ്റ്‌​വ​ർ​ക്കി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulforganizedqatar​Symposium
News Summary - Symposium organized
Next Story