രോഗികളായ കുട്ടികൾക്ക് സമ്മാനമധുരം
text_fieldsഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ േഡ്രാ എ സ്മൈൽ സംരംഭത്തിെൻറ ഭാഗമായി കുട്ടികൾക്ക് സമ്മാനം
നൽകിയപ്പോൾ
ദോഹ: ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിക്ക് അറബ് ഇൻറർനാഷനൽ അക്കാദമിയിൽനിന്നും വൈവിധ്യമാർന്ന സമ്മാനങ്ങളെത്തി. ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ േഡ്രാ എ സ്മൈൽ സംരംഭത്തിെൻറ ഭാഗമായാണ് പരിപാടിക്ക് ഐക്യദാർഢ്യവുമായി അറബ് ഇൻറർനാഷനൽ സൊസൈറ്റി സമ്മാനങ്ങൾ കൈമാറിയത്.
സമ്മാനങ്ങൾ വാങ്ങുന്നതിനായുള്ള തുക അക്കാദമി ഭരണനിർവഹണ സമിതിയുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾ സ്വരൂപിക്കുകയായിരുന്നു. രോഗികളായ കുട്ടികൾക്ക് പ്രത്യേകിച്ചും പേഷ്യൻറ് സപ്പോർട്ട് ഫണ്ടിെൻറ ഹെൽത്ത് ഫയൽ ഉള്ള കുട്ടികൾക്കാണ് സമ്മാനങ്ങൾ വിതരണം ചെയ്യുക. ഖത്തർ റെഡ്ക്രസൻറിെൻറ വളൻറിയറിങ് ആൻഡ് ലോക്കൽ ഡെവലപ്മെൻറ് സെക്ട്രിെൻറ മേൽനോട്ടത്തിലാണ് പേഷ്യൻറ് സപ്പോർട്ട് ഫണ്ട് പ്രവർത്തിക്കുന്നത്.
അറബ് ഇൻറർനാഷനൽ അക്കാദമിയിൽനിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ രോഗികളായ കുട്ടികൾക്ക് വൈവിധ്യമാർന്ന സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ രോഗങ്ങളിൽ പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ മുഖങ്ങളിൽ പുഞ്ചിരിയും അവരുടെ ഹൃദയങ്ങളിൽ ആനന്ദവും സമ്മാനിക്കുകയാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തർ റെഡ്ക്രസൻറിന് ലഭിച്ച സമ്മാനങ്ങളിൽ 100 സമ്മാനപ്പൊതികൾ ഹമദ് ആശുപത്രിയിലേക്ക് കുട്ടികൾക്ക് നൽകാനായി അധികൃതർ അയക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് േപ്രാട്ടോകോൾ നിലനിൽക്കുന്നതിനാൽ ഹമദ് ആശുപത്രി അധികൃതർ മാത്രമായിരിക്കും സമ്മാനവിതരണത്തിൽ പങ്കെടുക്കുകയെന്ന് ഖത്തർ റെഡ്ക്രസൻറ് അറിയിച്ചു. അർഹരായ കുടുംബങ്ങളിലെ കുട്ടികൾക്കും ഖത്തർ റെഡ്ക്രസൻറ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

