Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസുസ്ഥിര സുരക്ഷ,...

സുസ്ഥിര സുരക്ഷ, സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നിലയിൽ

text_fields
bookmark_border
സുസ്ഥിര സുരക്ഷ, സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നിലയിൽ
cancel

ദോ​ഹ: ഖ​ത്ത​റി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം സു​സ്ഥി​ര​മാ​ണെ​ന്നും വി​വി​ധ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്‌​വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി. രാ​ജ്യ​ത്തി​ന്റെ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 600ല​ധി​കം മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ​തി​നെ തു​ട​ർ​ന്ന് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത​ട​ക്കം 5,000ത്തി​ല​ധി​കം കേ​സു​ക​ൾ ഈ ​കാ​ല​യ​ള​വി​ൽ സെ​ൻ​ട്ര​ൽ ഓ​പ്പ​റേ​ഷ​ൻ​സ് റൂം ​കൈ​കാ​ര്യം ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 26 ക​ഴി​ഞ്ഞു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി രാ​ജ്യം ആ​സൂ​ത്രി​ത​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. സി​വി​ൽ ഡി​ഫ​ൻ​സ് കൗ​ൺ​സി​ലി​ന്റെ കീ​ഴി​ൽ സൈ​നി​ക, സു​ര​ക്ഷാ, സി​വി​ൽ മേ​ഖ​ല​ക​ൾ ഒ​രേ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 'വ​ത​ൻ' അ​ഭ്യാ​സ പ​രി​ശീ​ല​ന​ങ്ങ​ൾ ഇ​തി​ന് ക​രു​ത്തേ​കി. എ​ല്ലാ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളും പൂ​ർ​ണ്ണ സ​മ​ർ​പ്പ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, രാ​ജ്യ​ത്തെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ന്ത​രീ​ക്ഷ വാ​യു​വും സ​മു​ദ്ര​ജ​ല​ത്തി​ന്റെ​യും ഗു​ണ​നി​ല​വാ​ര​വും തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഉ​ർ​ജ​കേ​ന്ദ്ര​ത്തെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വാ​യു​വും സ​മു​ദ്ര പ​രി​സ്ഥി​തി​യും മ​ലി​നീ​ക​ര​ണ​ത്തി​ൽ നി​ന്ന് മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. വാ​യു​വി​ന്റെ​യും ക​ട​ൽ​വെ​ള്ള​ത്തി​ന്റെ​യും ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച​താ​യും മ​ലി​നീ​ക​ര​ണ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

രാ​ജ്യം‌ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വി​പ​ണി സു​സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ളു​മാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം രംഗത്തെത്തി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ 60 റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തിക്കും. കൂ​ടാ​തെ, രാ​ജ്യ​ത്തെ 138 ഭ​ക്ഷ്യ -കു​ടി​വെ​ള്ള ഫാ​ക്ട​റി​ക​ൾ അ​വ​യു​ടെ പൂ​ർ​ണ്ണ ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. സാ​ധ​ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലും വി​ത​ര​ണ​ത്തി​ലും ത​ട​സ്സ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം ഫാ​ക്ട​റി​ക​ളി​ൽ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Sustainable security, services are normal
Next Story