Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​സൈ​ൽ ബ​സ് ഡി​പ്പോ...

ലു​സൈ​ൽ ബ​സ് ഡി​പ്പോ സ​ന്ദ​ർ​ശി​ച്ച് സു​സ്ഥി​ര വി​ക​സ​ന അം​ബാ​സ​ഡ​ർ​മാ​ർ

text_fields
bookmark_border
ലു​സൈ​ൽ ബ​സ് ഡി​പ്പോ സ​ന്ദ​ർ​ശി​ച്ച്  സു​സ്ഥി​ര വി​ക​സ​ന അം​ബാ​സ​ഡ​ർ​മാ​ർ
cancel
camera_alt

ലുസൈൽ ബസ് ഡിപ്പോ സന്ദർശിക്ക​ാനെത്തിയ യുവ സൂസ്ഥിര വികസന അംബാസഡർമാർ

ദോ​ഹ: സു​സ്ഥി​ര വി​ക​സ​ന അം​ബാ​സ​ഡേ​ഴ്സ് സെ​ന്റ​റി​ൽ നി​ന്നു​ള്ള 50 യു​വ സു​സ്ഥി​ര വി​ക​സ​ന അം​ബാ​സ​ഡ​ർ​മാ​ർ​ക്ക് ലു​സൈ​ൽ ബ​സ് ഡി​പ്പോ​യി​ൽ സ​ന്ദ​ർ​ശ​ന​മൊ​രു​ക്കി ഖ​ത്ത​റി​ലെ പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത് . ‘സ​സ്റ്റൈ​ന​ബി​ലി​റ്റി കോ​ഫി’ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​സ​ന്ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.

ഖ​ത്ത​റി​ലെ സു​സ്ഥി​ര ഗ​താ​ഗ​ത രം​ഗ​ത്തെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ളി​ലൊ​ന്ന് നേ​രി​ൽ കാ​ണാ​നും രാ​ജ്യ​ത്തി​ന്റെ സു​സ്ഥി​ര-​യാ​ത്രാ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി മു​വാ​സ​ലാ​ത് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നും യു​വ പ്ര​തി​നി​ധി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി. സു​സ്ഥി​ര ഗ​താ​ഗ​ത​ത്തി​ലും ദേ​ശീ​യ വി​ക​സ​ന​ത്തി​ലും മു​വാ​സ​ലാ​ത് വ​ഹി​ക്കു​ന്ന പ​ങ്കി​നെ​ക്കു​റി​ച്ച് അം​ബാ​സ​ഡ​ർ​മാ​ർ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. ക​മ്പ​നി നേ​തൃ​ത്വ​വു​മാ​യും വി​ദ​ഗ്ധ​രു​മാ​യും നേ​രി​ട്ട് സം​വ​ദി​ച്ച​തി​ലൂ​ടെ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തെ ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണം, ന​വീ​ക​ര​ണം, സു​സ്ഥി​ര​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് അ​റി​വു​ക​ൾ കൈ​മാ​റി.

ഖ​ത്ത​റി​ന്റെ ഹ​രി​ത ഗ​താ​ഗ​ത ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ നേ​ട്ട​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണ് ലു​സൈ​ൽ ബ​സ് ഡി​പ്പോ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്ട്രി​ക് ബ​സ് ഡി​പ്പോ എ​ന്ന നി​ല​യി​ൽ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് ല​ഭി​ച്ച ഈ ​കേ​ന്ദ്രം, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു​ള്ള മു​വാ​സ​ലാ​തി​ന്റെ വി​കാ​സ​ത്തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

ത​ങ്ങ​ളു​ടെ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല​യി​ലെ 70 ശ​ത​മാ​ന​ത്തി​ല​ധി​കം ബ​സു​ക​ളും മൊ​വാ​സ​ലാ​ത് ഇ​തി​ന​കം ത​ന്നെ ഇ​ല​ക്ട്രി​ക് ആ​ക്കി​ക്ക​ഴി​ഞ്ഞു. ശു​ദ്ധ​മാ​യ ഊ​ർ​ജ​വും സ്മാ​ർ​ട്ട് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റും ന​വീ​ക​ര​ണ​വും എ​ങ്ങ​നെ​യാ​ണ് സു​സ്ഥി​ര​മാ​യ ഒ​രു ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. ഗൈ​ഡ​ഡ് ടൂ​റി​ലൂ​ടെ ഇ​ല​ക്ട്രി​ക് ബ​സു​ക​ളി​ലെ യാ​ത്ര അം​ബാ​സ​ഡ​ർ​മാ​ർ നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​ഞ്ഞു.

തു​ട​ർ​ന്ന് ഖ​ത്ത​റി​ലെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്റെ ഭാ​വി​ക്കാ​യി മൊ​വാ​സ​ലാ​ത് ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണ​വും ചോ​ദ്യോ​ത്ത​ര വേ​ള​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus depotSustainable Development
News Summary - Sustainable Development Ambassadors visited the Lusail Bus Depot
Next Story