Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ...

ദേ​ശീ​യ മ്യൂ​സി​യ​ത്തി​ന് സു​സ്​​ഥി​ര​ത പു​ര​സ്​​കാ​രം

text_fields
bookmark_border
ദേ​ശീ​യ മ്യൂ​സി​യ​ത്തി​ന്  സു​സ്​​ഥി​ര​ത പു​ര​സ്​​കാ​രം
cancel
camera_alt

ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ദേ​ശീ​യ മ്യൂ​സി​യ​ത്തി​ന് (ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം) ഗ്രീ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ സു​സ്​​ഥി​ര​ത ബ​ഹു​മ​തി.

ഇ​ൻ​റ​ർ നാ​ഷ​ന​ൽ ബ്യൂ​ട്ടി​ഫു​ൾ ബി​ൽ​ഡി​ങ്സ്​ ഗ്രീ​ൻ ആ​പ്പി​ൾ അ​വാ​ർ​ഡ്സ്​ 2022ലെ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ നോ​ൺ പ്രോ​ഫി​റ്റ് എ​ൻ​വ​യ​ൺ​മെൻറ​ൽ ഗ്രൂ​പ്പാ​ണ് ഗ്രീ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ.

ഏ​റ്റ​വും മി​ക​ച്ച സു​സ്​​ഥി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന പൊ​തു​കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ലാ​ണ് പു​ര​സ്​​കാ​രം.

ആ​സൂ​ത്ര​ണം, രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ൽ മു​ത​ൽ നി​ർ​മാ​ണ​ത്തി​ലും കെ​ട്ടി​ട​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ്വീ​ക​രി​ക്കു​ന്ന ഹ​രി​ത, പ്ര​കൃ​തി സൗ​ഹൃ​ദ ന​ട​പ​ടി​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ബ​ഹു​മ​തി.

സു​സ്​​ഥി​ര കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ നി​ർ​മാ​ണ​ത്തി​നു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ സം​ഭാ​വ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യു​ള്ള ആ​ഗോ​ള കാ​മ്പ​യി​നാ​ണ് ബ്യൂ​ട്ടി​ഫു​ൾ ബി​ൽ​ഡിം​ഗ്സ്​ ഗ്രീ​ൻ ആ​പ്പി​ൾ അ​വാ​ർ​ഡു​ക​ൾ.

2019ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ദേ​ശീ​യ മ്യൂ​സി​യം ഇ​തി​ന​കം നി​ര​വ​ധി സു​സ്​​ഥി​ര അ​വാ​ർ​ഡു​ക​ൾ ത​ങ്ങ​ളു​ടെ ഷോ​ക്കേ​സി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ലീ​ഡ് (ലീ​ഡ​ർ​ഷി​പ് ഇ​ൻ എ​ന​ർ​ജി ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെൻറ് ഡി​സൈ​ൻ) അ​വാ​ർ​ഡ് ക​ര​സ്​​ഥ​മാ​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ ദേ​ശീ​യ മ്യൂ​സി​യ​മെ​ന്ന ഖ്യാ​തി ഈ ​മ്യൂ​സി​യ​ത്തി​നാ​ണ്. കൂ​ടാ​തെ ജി.​എ​സ്.​എ.​എ​സ്​ ഫോ​ർ സ്​​റ്റാ​ർ പ​ദ​വി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sustainability Award
News Summary - Sustainability Award for the National Museum
Next Story