Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​ട​ങ്ങി​യ പ്ര​വാ​സി...

മു​ട​ങ്ങി​യ പ്ര​വാ​സി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണം -യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ

text_fields
bookmark_border
മു​ട​ങ്ങി​യ പ്ര​വാ​സി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണം -യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ
cancel

ദോ​ഹ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട പ്ര​വാ​സി പെ​ൻ​ഷ​ൻ വി​ത​ര​ണം വൈ​കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യി യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ വി​ദേ​ശ​ത്ത് അ​ധ്വാ​നി​ച്ച് കേ​ര​ള​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക് വി​ല​പ്പെ​ട്ട സം​ഭാ​വ​ന ന​ൽ​കി​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പെ​ൻ​ഷ​ൻ തു​ക​യെ ആ​ശ്ര​യി​ച്ചാ​ണ് ദൈ​നം​ദി​ന ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. നി​ല​വി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ, അ​ർ​ഹ​ത നേ​ടി​യ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ല​താ​മ​സം കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കു​ടി​ശ്ശി​ക​യാ​യ എ​ല്ലാ പെ​ൻ​ഷ​ൻ തു​ക​യും എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യു​ക​യും, ഭാ​വി​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​ൻ സ്ഥി​ര​മാ​യ സം​വി​ധാ​നം ഒ​രു​ക്കു​ക​യും വേ​ണം.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ വെ​റും പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങാ​തെ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്ക​പ്പെ​ടേ​ണ്ട​ത് സ​ർ​ക്കാ​ന്റി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി പെ​ൻ​ഷ​ൻ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedexpatriategulfpensionsqatar​
News Summary - Suspended expatriate pensions should be distributed - Youth Literature Qatar
Next Story