Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​ട​ങ്ങി​യ പ്ര​വാ​സി...

മു​ട​ങ്ങി​യ പ്ര​വാ​സി പെ​ൻ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണം -സം​സ്‌​കൃ​തി ഖ​ത്ത​ർ

text_fields
bookmark_border
മു​ട​ങ്ങി​യ പ്ര​വാ​സി പെ​ൻ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണം -സം​സ്‌​കൃ​തി ഖ​ത്ത​ർ
cancel

ദോ​ഹ: കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്റെ പ്ര​വാ​സി പെ​ൻ​ഷ​ൻ വി​ത​ര​ണം മൂ​ന്ന് മാ​സ​മാ​യി മു​ട​ങ്ങി​യ​തി​ൽ സം​സ്‌​കൃ​തി ഖ​ത്ത​ർ പ്ര​തി​ഷേ​ധി​ച്ചു. ജീ​വി​ത​ത്തി​ന്റെ ന​ല്ലൊ​രു സ​മ​യ​വും മ​രു​ഭൂ​മി​യി​ലെ ക​ഠി​ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ണി​യെ​ടു​ത്തു കേ​ര​ള​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ താ​ങ്ങി​നി​ർ​ത്തു​ക​യും, വ​ർ​ഷ​ങ്ങ​ളോ​ളം ത​ങ്ങ​ളു​ടെ അ​ദ്ധ്വാ​ന​ത്തി​ൽ നി​ന്നും കൃ​ത്യ​മാ​യി വി​ഹി​തം അ​ട​ച്ച് ക്ഷേ​മ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​വു​ക​യും ചെ​യ്ത പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

വാ​ർ​ദ്ധ​ക്യ​കാ​ല​ത്ത് നി​ത്യ​നി​ദാ​ന ചെ​ല​വു​ക​ൾ​ക്കും ചി​കി​ത്സ​ക്കും മ​രു​ന്നി​നു​മാ​യി ഈ ​ചെ​റി​യ പെ​ൻ​ഷ​ൻ തു​ക​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വ​യോ​ജ​ന പ്ര​വാ​സി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലെ തു​ക മു​ട​ങ്ങി​യ​തോ​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.

മൂ​ന്ന് മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക അ​ടി​യ​ന്ത​ര​മാ​യി തീ​ർ​പ്പാ​ക്കാ​നും, പു​തി​യ പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ വൈ​കി​പ്പി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കാ​നും, എ​ല്ലാ മാ​സ​വും നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ സ്ഥി​ര​മാ​യ സം​വി​ധാ​നം രൂ​പീ​ക​രി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡും ഇ​ട​പെ​ട​ണ​മെ​ന്നും സം​സ്‌​കൃ​തി ഭാ​ര​വാ​ഹി​ക​ൾ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Suspended expatriate pensions should be distributed immediately - Culture Qatar
Next Story