വിദ്യാഭ്യാസം, വോട്ട്, യാത്ര, തൊഴിൽ: പ്രവാസി സമൂഹത്തോട് സംവദിച്ച് സുഷമ സ്വരാജ്
text_fieldsദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തിെൻറ വിവിധ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ ഉറപ്പുനൽകി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
ഖത്തർ ഭരണാധികാരികൾക്ക് ഇന്ത്യയോടുള്ള സ്നേഹവും ഇന്ത്യക്കാരോടുള്ള മതിപ്പും എടുത്തുപറഞ്ഞതിനൊപ്പം വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രഥമ പരിഗണന പ്രവാസികൾക്കാണെന്ന് മന്ത്രി സുഷമ സ്വരാജ് ഉൗന്നിപ്പറഞ്ഞു. വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായി ഒൗദ്യോഗിക സന്ദർശനത്തിന് ഖത്തറിലെത്തിയ സുഷമ, ദോഹയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു.
നയതന്ത്ര ബന്ധത്തേക്കാൾ പ്രവാസി ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും ഇക്കണോമിക് നയതന്ത്രം വളർന്നുവരേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
ഖത്തറിൽ കഴിയുന്ന ഹിന്ദു, സിഖ് മത വിശ്വാസികൾക്ക് ആരാധന സൗകര്യത്തിനും മൃതദേഹം സംസ്കരിക്കുന്നതിനും സൗകര്യം ഒരുക്കണമെന്ന് ഖത്തർ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ അപേക്ഷിച്ചതായും സുഷമ പറഞ്ഞു.
വിദ്യാഭ്യാസം, വോട്ടവകാശം, യാത്ര, തൊഴിൽ, നിേക്ഷപം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രവാസി പ്രതിനിധികൾ ഉന്നയിച്ച ആകുലതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ സമൂഹത്തോടുള്ള സ്നേഹം അമീർ എടുത്തുപറഞ്ഞതായി അവർ പറഞ്ഞു. ആത്മാർഥതയും സത്യസന്ധതയും ഉള്ളവരും കഠിനാധ്വാനികളും നിയമം പാലിക്കുന്നവരുമാണെന്ന് അമീർ പറഞ്ഞതായി സുഷമ വ്യക്തമാക്കി. ഉപേരാധത്തിെൻറ തുടക്കത്തിൽ തന്നെ ഖത്തറിന് സഹായവുമായി എത്തിയ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. നൂറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുകയാണ്. ഖത്തറിലെ പ്രവാസികൾ സ്കൂൾ വിദ്യാഭ്യാസത്തിന് അടക്കം നേരിടുന്ന പ്രയാസം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സ്കൂൾ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാനുള്ള നടപടികളുണ്ടാകും. ഉത്സവ സീസണുകളിൽ വിമാന കമ്പനികൾ കൊള്ള നടത്തുന്നത് നേരത്തേ തന്നെ വ്യോമയാന മന്ത്രാലയത്തിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ വീണ്ടും ശ്രദ്ധിക്കും. പ്രവാസികൾക്ക് അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയേക്കുമെന്നും സുഹൃത്തുക്കൾേക്കാ ബന്ധുക്കൾക്കോ ചെയ്യാവുന്ന തരത്തിൽ പ്രോക്സി വോട്ടിനാണ് സാധ്യതയെന്നും അവർ സൂചിപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത കോഴ്സുകൾ റെഗുലറായി പഠിച്ച ശേഷം ബിരുദം നേടിയവർക്ക് ഖത്തറിൽ ജോലിക്കായി ശ്രമിക്കുേമ്പാൾ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നേരിടുന്ന പ്രയാസം സംബന്ധിച്ച് പ്രവാസി പ്രതിനിധി ചൂണ്ടിക്കാട്ടിയപ്പോൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അംബാസഡറെ ഏൽപിക്കുന്നതായും മറുപടി പറഞ്ഞു. നിക്ഷേപത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും അവർ പറഞ്ഞു. വലിയ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യേണ്ട ഇന്ത്യൻ എംബസിക്ക് കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിെൻറയും എംബസികളുടെയും പ്രധാന പരിഗണന തൊഴിലാളി സമൂഹത്തിനാണ്. വീട് വിട്ട് നിൽക്കുന്നവർക്ക് മറ്റൊരു വീടായി ഇന്ത്യൻ എംബസിയെ കാണാമെന്നും അവർ പറഞ്ഞു. ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാർക്കുള്ള മാർഗരേഖയും സുഷമ സ്വരാജ് പുറത്തിറക്കി.
രണ്ട് ദിവസത്തെ ഖത്തർ സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ സുഷമ സ്വരാജ് കുവൈത്തിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.