സുപ്രീംകോടതി വിധി: ഇൻകാസ് കോഴിക്കോട് ആഘോഷ പരിപാടി
text_fieldsഇൻകാസ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രവർത്തകർ
ദോഹ: രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്ത് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഏകാധിപത്യ പ്രവണതക്കേറ്റ അടിയാണ് സുപ്രീംകോടതി വിധിയെന്ന് യോഗം വിലയിരുത്തി.
അടുത്ത ലോക്സഭ ഇലക്ഷനിൽ മത്സരിക്കാൻപോലും കഴിയാത്ത രീതിയിൽ പ്രതിപക്ഷത്തെ പ്രധാന നേതാവിന്റെ ശബ്ദം പാർലമെന്റിൽ മുഴങ്ങുന്നത് തടയാൻ ശ്രമിച്ച ഏകാധിപത്യ സർക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാണിച്ചു. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിപിൻ പി.കെ. മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു.
ട്രഷറർ ഹരീഷ് കുമാർ നന്ദി പറഞ്ഞു. ജില്ല കമ്മിറ്റി ഭാരവാഹികളായ കെ.ടി. അമീർ, റജിലാൽ, ബെന്നി കൂടത്തായി, സൗബിൻ എരഞ്ഞിക്കൽ, ഒ.കെ. അൽതാഫ്, വി.കെ. സുധീർ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ രാമകൃഷ്ണൻ, ഹാഫിൽ ഓട്ടുവയൽ, നിയോജക മണ്ഡലം ഭാരവാഹികളായ റഹീം കൊടുവള്ളി, അഷ്റഫ് തോടന്നൂർ, ഗഫൂർ ഓമശ്ശേരി, മോൻസി, റഹീസ് കൊടുവള്ളി, ഷാഫി പി.സി പാലം, ശേഖരൻ തുടങ്ങി ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

