Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​ര​മാ​ധി​കാ​ര​വും...

പ​ര​മാ​ധി​കാ​ര​വും പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കും -കാ​ബി​ന​റ്റ് യോ​ഗം

text_fields
bookmark_border
പ​ര​മാ​ധി​കാ​ര​വും പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കും -കാ​ബി​ന​റ്റ് യോ​ഗം
cancel

ദോ​ഹ: ​രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഖ​ത്ത​ർ കാ​ബി​ന​റ്റ് യോ​ഗം. ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള പൂ​ർ​ണ്ണ അ​വ​കാ​ശം ഖ​ത്ത​റി​നു​ണ്ട്. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നും ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ഹ​സ​ൻ ബി​ൻ അ​ലി ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​നു​ശേ​ഷം നീ​തി​ന്യാ​യ -കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ അ​ലി ബി​ൻ ഈ​സ അ​ൽ ഹ​സ്സ​ൻ അ​ൽ മു​ഹ​ന്ന​ദി മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ വി​വ​രി​ച്ചു. ഖ​ത്ത​റി​നും സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ മ​ന്ത്രി​സ​ഭ അ​പ​ല​പി​ച്ച. ഖ​ത്ത​ർ സാ​യു​ധ സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ഖ​ത്ത​ർ സാ​യു​ധ സേ​നാം​ഗ​ങ്ങ​ൾ​ക്കും സം​യു​ക്ത ഖ​ത്ത​ർ -തു​ർ​ക്കി​യ സേ​നാം​ഗ​ങ്ങ​ൾ​ക്കും മ​ന്ത്രി​സ​ഭ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

തു​ർ​ക്കി​യ പ്ര​സി​ഡ​ന്റു​മാ​യി ഖ​ത്ത​ർ അ​മീ​റി​ന്റെ ഫോ​ൺ സം​ഭാ​ഷ​ണം

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പങ്കുവെച്ചും, യു​ദ്ധം അ​വ​സാ​നി​പ്പിക്കു​ന്ന​തി​നും സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്തും ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​നും ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ തു​ർ​ക്കി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഖ​ത്ത​ർ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു.​ തു​ർ​ക്കി​യ, പാ​കി​സ്താ​ൻ തു​ട​ങ്ങി​യ രാ​ഷ്ട്ര​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് നി​ല​വി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

സം​ഭാ​ഷ​ണ​ത്തി​നി​ടെ, ഖ​ത്ത​ർ സാ​യു​ധ സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ് സൈ​നി​ക​ർ വീ​ര​മൃ​ത്യു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​സ്മ​രി​ച്ച് ഇ​രു​വ​രും പ​ര​സ്പ​രം അ​നു​ശോ​ച​നം കൈ​മാ​റി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ക്ഷ​മ​യും ആ​ശ്വാ​സ​വും ല​ഭി​ക്ക​ട്ടെ എ​ന്ന് ഖ​ത്ത​ർ അ​മീ​ർ പ്രാ​ർ​ത്ഥി​ച്ചു. ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി തു​ട​ർ​ന്നും ഏ​കോ​പ​ന​വും ച​ർ​ച്ച​ക​ളും ന​ട​ത്താ​നും ഇ​രു​വ​രും തീ​രു​മാ​നി​ച്ചു.

ചർച്ചയിലൂ​ടെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം

ദോ​ഹ: മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​അ​ൻ​വ​ർ ഇ​ബ്രാ​ഹിം പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യെ ഫോ​ണി​ൽ വി​ളി​ച്ചു. മേ​ഖ​ല​യി​ൽ തു​ട​രു​ന്ന സൈ​നി​ക സം​ഘ​ർ​ഷ​വും ഇ​തു​മൂ​ലം ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ഇ​രു​വ​രും വി​ല​യി​രു​ത്തി. ആ​ഗോ​ള ഊ​ർ​ജ സു​ര​ക്ഷ, സ​മു​ദ്ര സ​ഞ്ചാ​രം, പ​രി​സ്ഥി​തി സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​തി​സ​ന്ധി​ക​ളും ത​ർ​ക്ക​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നും സം​ഭാ​ഷ​ണ​ത്തി​ലേ​ക്കും ച​ർ​ച്ച​ക​ളി​ലേ​ക്കും എ​ല്ലാ ക​ക്ഷി​ക​ളും മ​ട​ങ്ങ​ണ​മെ​ന്നും ഇ​രു നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinet meetingsecuritysupreme council
News Summary - Supreme authority and security of citizens will be ensured - Cabinet meeting
Next Story