ഖത്തർ: ഫലസ്തീന് പിന്തുണ; ദേശീയ പതാകയണിഞ്ഞ് മ്യൂസിയങ്ങൾ
text_fields1. ഖത്തർ നാഷനൽ മ്യൂസിയം കെട്ടിടത്തിൽ ഫലസ്തീൻ പതാക തെളിഞ്ഞപ്പോൾ 2. ദോഹ കോർണിഷിലെ കൂറ്റൻ സ്ക്രീനിൽ ഫലസ്തീൻ പതാകയുടെ ദൃശ്യം
ദോഹ: ഇസ്രായേൽ അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ് നടത്തുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി ദേശീയ പതാകയിൽ അലങ്കരിച്ച് ഖത്തറിന്റെ പ്രധാന കേന്ദ്രങ്ങൾ. ഖത്തർ മ്യൂസിയത്തിനു കീഴിലെ വിവിധ കെട്ടിടങ്ങളാണ് കഴിഞ്ഞ രാത്രിയിൽ ഫലസ്തീൻ ജനതക്ക് പിന്തുണയുമായി ചുവപ്പും പച്ചയും വെള്ളയും കലർന്ന ദേശീയ പതാകയുടെ നിറമണിഞ്ഞത്.
ഖത്തർ നാഷനൽ മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം എന്നിവക്കൊപ്പം ദോഹ കോർണിഷിലെ കൂറ്റൻ സ്ക്രീനിലും ഫലസ്തീൻ പതാക തെളിഞ്ഞു. ചിത്രങ്ങൾ, ഖത്തർ മ്യൂസിയംസ് ചെയർപേഴ്സനും ഖത്തർ അമീറിന്റെ സഹോദരിയുമായ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി സമൂഹ മാധ്യമ അക്കൗണ്ടുകളിലും പങ്കുവെച്ചു. ‘ഫലസ്തീനെയും ജനങ്ങളെയും ദൈവമേ, നിന്നിൽ അർപ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ശൈഖ മയാസയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

