ഐ.എം.എഫ് യോഗത്തിന് പിന്തുണ; യു.എ.ഇ പ്രസിഡന്റ് അമീറുമായി ഫോണിൽ സംസാരിച്ചു
text_fieldsദോഹ: അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐ.എം.എഫ്) ലോക ബാങ്കിന്റെയും 2026ലെ യോഗത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് യു.എ.ഇയുടെ പിന്തുണ.
ഞായറാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ചു സംസാരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആണ് വേദിയൊരുക്കാൻ പിന്തുണ അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ചും സഹകരിക്കാവുന്ന മേഖലകളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ഇരു രാജ്യങ്ങളും നേരിടുന്ന സമാന വെല്ലുവിളികളെക്കുറിച്ചും ചർച്ചയിൽ വന്നു. രണ്ടു രാജ്യങ്ങളുടെയും സമൃദ്ധിക്കായി ഇരു നേതാക്കളും ആശംസ നേർന്നു.
ഐ.എം.എഫ്, വേൾഡ് ബാങ്ക് യോഗത്തിന് ആതിഥേയത്വം വഹിക്കാനായി യു.എ.ഇയും അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, യു.എ.ഇ അപേക്ഷ പിൻവലിച്ചതോടെ ഖത്തറിന് ആതിഥേയത്വം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു.

