Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂപ്പർതാരങ്ങൾ...

സൂപ്പർതാരങ്ങൾ പന്തുതട്ടി; പഠനത്തിനായി കോടികളൊഴുകി

text_fields
bookmark_border
trophy distribution
cancel
camera_alt

 മാ​ച്ച് ഫോ​ർ ഹോ​പ് പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ടീം ​ച​ങ്ക്സി​ന് ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​ൻ സ​അ​ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: ക​ളി​യും കാ​ര്യ​വും ത​മാ​ശ​യു​മെ​ല്ലാം നി​റ​ഞ്ഞൊ​രു ഫു​ട്ബാ​ൾ മ​ത്സ​രം. സ​മൂ​ഹ​മാ​ധ്യ​മ താ​രം ച​ങ്ക്സ് ന​യി​ച്ച സം​ഘ​ത്തി​ൽ പ​ന്തു​ത​ട്ടി​യ​ത് സ്‍പെ​യി​നി​നും വ​ല​ൻ​സി​യ​ക്കും ബാ​ഴ്സ​ലോ​ണ​ക്കു​മാ​യി ഗോ​ളു​ക​ള​ടി​ച്ചു​കൂ​ട്ടി​യ ഡേ​വി​ഡ് വി​യ്യ. വി​ങ്ങി​ലൂ​ടെ പ​ന്തെ​ത്തി​ക്കാ​ൻ ചെ​ൽ​സി​യു​ടെ ബെ​ൽ​ജി​യം സൂ​പ്പ​ർ​താ​ര​മാ​യി ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട​മാ​യ എ​ഡ​ൻ ഹ​സാ​ഡും, ബ്ര​സീ​ലി​യ​ൻ ഇ​തി​ഹാ​സം റോ​ബ​ർ​ട്ടോ കാ​ർ​ലോ​സു​മെ​ല്ലാം.

ഒ​പ്പം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​ങ്ങ​ളും ഫ്രീ ​സ്റ്റൈ​ൽ മി​ടു​ക്ക​രും. ക​ളി പ​റ​ഞ്ഞു​കൊ​ണ്ട് ട​ച്ച് ലൈ​നി​നു പു​റ​ത്ത് ആ​ഴ്സ​ൻ വെ​ങ്ങ​റു​ടെ ത​ന്ത്ര​ങ്ങ​ൾ. ടീം ​അ​ബൂ​ഫ്ലാ​ഹ് എ​ന്ന പേ​രി​ൽ അ​ണി​നി​ര​ന്ന മ​റു​പ​കു​തി​യെ ന​യി​ച്ച​ത് ഐ​വ​റി കോ​സ്റ്റി​ന്റെ സൂ​പ്പ​ർ താ​രം ദി​ദി​യ​ർ ദ്രോ​ഗ്ബ, ബ്ര​സീ​ലി​ന്റെ ​േപ്ല ​മേ​ക്ക​ർ കി​ങ് ക​ക്കാ, ഒ​പ്പം ക്ലോ​ഡ് ​മ​ക് ലേ​ലെ, ഖ​ത്ത​രി മു​ൻ താ​രം ആ​ദി​ൽ ഖാ​മി​സും മ​റ്റു​മെ​ല്ലാം.

അ​ഹ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ലെ കാ​ണി​ക​ൾ

ക​ളി​ത​ന്ത്രം മെ​ന​യാ​ൻ സൂ​പ്പ​ർ കോ​ച്ച് അ​ന്റോ​ണി​യോ കോ​ന്റെ കൂ​ടി​യാ​യ​തോ​ടെ അ​ഹ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞ 34,000 ത്തോ​ളം ആ​രാ​ധ​ക​ർ​ക്ക് വേ​റി​ട്ടൊ​രു ഫു​ട്ബാ​ൾ വി​രു​ന്നാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​രു​ങ്ങി​യ​ത്.

ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ എ​ജു​ക്കേ​ഷ​ൻ എ​ബൗ​വ് ഓ​ൾ ഫൗ​ണ്ടേ​ഷ​ന്റെ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണ​ത്തി​നു വേ​ണ്ടി​യാ​യി​രു​ന്നു​ ലോ​ക​ക​പ്പ് വേ​ദി​യി​ൽ വേ​റി​ട്ടൊ​രു പ്ര​ദ​ർ​ശ​ന മ​ത്സ​ര​മൊ​രു​ക്കി​യ​ത്. ക​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും താ​ര​സാ​ന്നി​ധ്യ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​രം, സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​ലും പ്ര​തീ​ക്ഷ​ക​ൾ തെ​റ്റി​ച്ചു.

ടി​ക്ക​റ്റ് വി​ൽ​പ​ന​യും, സം​ഭാ​വ​ന​യും സ്​​പോ​ൺ​സ​ർ​ഷി​പ്പും വ​ഴി 10 ല​ക്ഷം ഡോ​ള​ർ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ‘മാ​ച്ച് ഫോ​ർ ഹോ​പ്’ പ്ര​ദ​ർ​ശ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​തെ​ങ്കി​ൽ ക​ണ്ടെ​ത്തി​യ​ത് പ​തി​ന്മ​ട​ങ്ങ് തു​ക​യാ​യി​രു​ന്നു. 88.49 ല​ക്ഷം ഡോ​ള​ർ (3.23 കോ​ടി റി​യാ​ൽ) ഇ.​എ.​എ​യു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കാ​യി ഒ​രു മ​ത്സ​ര​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി.

ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ മീ​ഡി​യ ഓ​ഫി​സ് സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യി ക്യൂ ​ലൈ​ഫ്, ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ.​എ.​എ മാ​ച്ച് ഫോ​ർ ഹോ​പ് സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ടീം ​ച​ങ്ക്സ് 7-5ന് ​ടീം അ​ബൂ ഫ്ലാ​ഹി​നെ തോ​ൽ​പി​ച്ചു.

മാ​ച്ച് ഫോ​ർ ഹോ​പ് വ​ഴി സ​മാ​ഹ​രി​ച്ച തു​ക സ്റ്റേ​ഡി​യ​ത്തി​ലെ സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ​പ്പോ​ൾ

ഇ.​എ.​എ​യു​ടെ മാ​ലി, പാ​കി​സ്താ​ൻ, ഫ​ല​സ്തീ​ൻ, റു​വാ​ണ്ട, സു​ഡാ​ൻ, താ​ൻ​സ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഇ.​എ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് തു​ക ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​ൽ​കാ​സ്, ബീ​ൻ സ്​​പോ​ർ​ട്സ് ചാ​ന​ലു​ക​ളും യൂ​ട്യൂ​ബും വ​ഴി സം​പ്രേ​ഷ​ണം ചെ​യ്ത മ​ത്സ​രം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​രാ​ധ​ക ശ്ര​ദ്ധ​യും നേ​ടി.

ഫു​ട്ബാ​ളി​നൊ​പ്പം കാ​ണി​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​നാ​യി ഡി.​ജെ, ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​നം തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​രു​ന്നു. മി​ഡി​ലീ​സ്റ്റ്, അ​റ​ബ് ലോ​ക​ത്ത് ഏ​റെ പി​ന്തു​ണ​യു​ള്ള ഡി​ജി​റ്റ​ൽ ക​ണ്ട​ന്റ് ക്രി​യേ​റ്റ​ർ​മാ​രാ​യി ച​ങ്ക്സ്, അ​ബു​ഫ്ലാ​ഹ് എ​ന്നി​വ​രാ​ണ് ഇ​രു ടീ​മു​ക​ളെ​യും ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football MatchQatar NewsFund RaiseMatch for Hope
News Summary - Superstars hit the ball- Crores flowed for education
Next Story