സൂപ്പർ പെട്രോളിനും ഡീസലിനും വില വർധിക്കും; പ്രീമിയം നിരക്കിൽ മാറ്റമില്ല
text_fieldsദോഹ: പെേട്രാൾ, ഡീസൽ വിലകളിൽ വീണ്ടും വർധനവ്. ഖത്തർ പെേട്രാളിയം പുറത്തുവിട്ട മാർച്ചിലെ പുതുക്കിയ നിരക്കുകളിലാണ് വർധനവുണ്ടായിരിക്കുന്നത്. എന്നാൽ പ്രീമിയം പെേട്രാൾ നിരക്കിൽ മാറ്റമുണ്ടാകുകയില്ല. സൂപ്പർ ഇനത്തിൽ പെട്ട പെേട്രാളിന് അഞ്ച് ദിർഹം വർധിച്ചു. പുതിയ വില ലിറ്ററിന് 1.95 റിയാൽ. ഫെബ്രുവരിയിൽ 1.90 റിയാലായിരുന്നു സൂപ്പർ പെേട്രാളിനുണ്ടായിരുന്നത്. ഡീസലിനും അഞ്ച് ദിർഹം വർധിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ലിറ്ററിന് 1.85 റിയാലായിരുന്ന ഡീസലിന് മാർച്ചിൽ 1.90 റിയാലായിരിക്കും.
എന്നാൽ പ്രീമിയം ഇനത്തിൽ പെട്ട പെേട്രാളിന് വില വർധിച്ചിട്ടില്ല. ഫെബ്രുവരിയിലെ നിരക്കായ 1.85 റിയാൽ തന്നെയായിരിക്കും മാർച്ചിലെ നിരക്ക്. പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഫെബ്രുവരിയിലും പെേട്രാളിനും ഡീസലിനും വില വർധിച്ചിരുന്നു. രാജ്യത്തെ പെേട്രാൾ, ഡീസൽ വിലയിൽ ഉൗർജ്ജമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷം കൂടിയ നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്.
2017 സെപ്തംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചു കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്. 2016 ജൂണിൽ പുതിയ തീരുമാനപ്രകാരം പ്രഥമ വിലവിവര പട്ടിക പുറത്തിറക്കുമ്പോൾ പെേട്രാൾ പ്രീമിയം ലിറ്ററിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലുമായിരുന്നു വിലയെങ്കിൽ ഡീസലിന് 1.40 റിയാലായിരുന്നു വില. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പെേട്രാളിനും ഡീസലിനും വില കുത്തനെ ഉയരുന്നുവെന്ന് അറിയിച്ചു കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ വാർത്തകളെ കരുതിയിരിക്കണമെന്നും വാർത്തകളും വിവരങ്ങളും യഥാർത്ഥ േസ്രാതസ്സുകളിൽ നിന്നും മാത്രമേ സ്വീകരിക്കാവൂ എന്നും ഫോർവേഡ് ചെയ്യുന്ന മെസേജുകളുടെ കൃത്യതയും യാഥാർഥ്യവും അറിഞ്ഞിരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
