ലുലുവിൽ സൂപ്പർ ൈഫ്രഡേ പ്രമോഷന് ഇന്ന് തുടക്കം
text_fieldsദോഹ: റീട്ടെയിൽ രംഗത്തെ മുൻനിരക്കാരായ ലുലു ഹൈപ്പർമാർക്കറ്റിൽ സൂപ്പർ ൈഫ്രഡേ പ്രമോഷന് തിങ്കളാഴ്ച തുടക്കം. ഇലക്േട്രാണിക്സ്, മൊബൈൽ ഫോൺ, ഫാഷൻ, പലചരക്ക് ഇനങ്ങൾ, ഫ്രഷ് ഭക്ഷ്യ വിഭവങ്ങൾ എന്നീ വിഭാഗത്തിലാണ് പ്രമോഷൻ ആരംഭിക്കുന്നത്. ആഗോള തലത്തിൽ ബ്ലാക്ക് ൈഫ്രഡേ ഷോപ്പിങ് സീസണോടനുബന്ധിച്ചാണ് പ്രമോഷൻ.
ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണു വേണ്ടിയുള്ള പ്രമോഷൻ ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് എല്ലാ പ്രധാന വിഭാഗങ്ങളിലും വലിയ ഇളവിൽ പർച്ചേഴ്സ് ചെയ്യാൻ സാധിക്കുമെന്നും ഇ-കോമേഴ്സ് രംഗത്തും എക്സ്ക്ലൂസിവ് ഒൺലൈൻ ഡിസ്കൗണ്ടാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്നും ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു.
ഡിസംബർ അഞ്ചു വരെയാണ് സൂപ്പർ ൈഫ്രഡേ പ്രമോഷൻ. ലുലു ഹൈപ്പർമാർക്കറ്റിെൻറ എല്ലാ സ്റ്റോറുകളിലും ഒാൺലൈൻ ഷോപ്പിങ് പോർട്ടലായ www.luluhypermarket.comലും പ്രമോഷൻ ലഭ്യമാണ്.
കോവിഡ്-19 സാഹചര്യത്തിൽ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ ആരോഗ്യ, ശുചിത്വ നടപടികൾ ലുലു സ്വീകരിച്ചുവരുന്നുണ്ട്. കോൺടാക്ട്ലെസ് പേമെൻറ് സംവിധാനം മുതൽ ജീവനക്കാർക്കിടയിൽ സുരക്ഷ മുൻകരുതലുകൾ പാലിക്കുക, വെയർ ഹൗസുകളിൽ നിരന്തരം അണുമുക്തമാക്കുക, ഗതാഗത സംവിധാനങ്ങളിലെ അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൽ പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

