ഞായറാഴ്ച മുതൽ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് മാത്രം
text_fieldsവിദ്യാഭ്യാസ മന്ത്രാലയം ആസ്ഥാനം
ദോഹ: ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും ഓൺലൈൻ ക്ലാസ് മാത്രം. കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികൾ നേരിട്ട് ക്ലാസ് മുറികളിൽ എത്തിയുള്ള പഠനം നിർത്തിവെക്കുന്നതെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നതെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുെടയും ആരോഗ്യസുരക്ഷ പരിഗണിച്ചാണ് കോവിഡ് സാഹചര്യത്തിൽ പുതിയ തീരുമാനം കൈക്കൊണ്ടതെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച മുതൽ സ്കൂളുകളിൽ ഓൺലൈൻ പഠനം മാത്രമാണെങ്കിലും അധ്യാപകർ സ്കൂളുകളിൽ ഹാജരായിരിക്കണം. ഫൈനൽ പരീക്ഷ നേരത്തേ നിശ്ചയിച്ചതുപോലെ വിദ്യാർഥികൾ നേരിെട്ടത്തി തെന്നയാണ് നടക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് സുരക്ഷ നടപടികൾ, ഒരുക്കങ്ങൾ എന്നിവ പിന്നീട് അറിയിക്കും.
ഓൺലൈൻ പഠനം സ്കൂൾ വിദ്യാഭ്യാസത്തിൽ പ്രധാനഘടകമാണെന്ന് മന്ത്രാലയം അറിയിച്ചു. ഓൺലൈൻ പഠനം ആണെങ്കിലും കുട്ടികളുെട ഹാജർ നില രേഖെപ്പടുത്തും. അധ്യാപകരുമായി നിരന്തരം ബന്ധപ്പെട്ട് കുട്ടികൾക്ക് വീടുകളിൽ നല്ല പഠനാന്തരീക്ഷം ഒരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡിെൻറ തുടക്കസമയത്തും ഖത്തറിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം മാത്രമാക്കിയിരുന്നു.
പിന്നീട് കോവിഡ് ഭീഷണി കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ഓൺലൈൻ പഠനവും നേരിട്ട് ക്ലാസിൽ എത്തിയുള്ള പഠനവും സമന്വയിപ്പിച്ചുള്ള െബ്ലൻഡഡ് അധ്യയന രീതിയാണ് പാലിച്ചുവന്നത്. ഒരുദിനം ക്ലാസിൽ 50 ശതമാനം വിദ്യാർഥികൾ ആയിരുന്നു എത്തേണ്ടിയിരുന്നത്. ഇത് പിന്നീട് 30 ശതമാനം ആക്കി കുറക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് രോഗികൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ഓൺൈലൻ ക്ലാസുകൾ മാത്രമാക്കുകയായിരുന്നു. എല്ലാ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും നേരത്തേതന്നെ കോവിഡ് വാക്സിൻ നിർബന്ധമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

