സമ്മർഷൈൻ ക്യാമ്പ്
text_fieldsരിസാല സ്റ്റഡി സർക്കിൾ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മർഷൈൻ ക്യാമ്പിൽനിന്ന്
ദോഹ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) നാഷനൽ കമ്മിറ്റി വിദ്യാർഥികൾക്കായി ‘സമ്മർഷൈൻ’ ക്യാമ്പ് സംഘടിപ്പിച്ചു. ഷഹാനിയ്യ അൽ ഖാല റിസോർട്ടിൽ നടന്ന ക്യാമ്പ് റേഡിയോ മലയാളം ആർ.ജെ രതീഷ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ ചെയർമാൻ ഉബൈദ് വയനാട് അധ്യക്ഷത വഹിച്ചു. വേനലവധിക്കാലത്ത് വിദ്യാർഥികളുടെ സർഗവാസന പരിപോഷിപ്പിക്കാൻ പ്രോത്സാഹനം നൽകിയ ക്യാമ്പിൽ ഖത്തറിലെ വിവിധയിടങ്ങളിൽനിന്ന് വിദ്യാർഥികൾ പങ്കെടുത്തു. ഔട്ട്ബോണ്ട്, അക്വാഫൺ, ക്രിയേറ്റിവ് പ്ലേ, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, സ്കിൽ എൻഹാൻസ്മെൻറ്, ടീം ഗെയിംസ് തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകൾ ക്യാമ്പിനെ സമ്പന്നമാക്കി. റസാഖ് മാസ്റ്റർ മോങ്ങം, കഫീൽ പുത്തൻപള്ളി, ശരീഫ് മൂടാടി, ഹസൻ കൊച്ചന്നൂർ, റമീസ് തളിക്കുളം, ശംസുദ്ദീൻ സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അഷ്കർ ആൽപറമ്പ് സ്വാഗതവും ഖാലിദ് കരിയാട് നന്ദിയും പറഞ്ഞു.

