Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവേനൽ: തൊഴിലാളികളുടെ...

വേനൽ: തൊഴിലാളികളുടെ വിശ്രമ സമയം; ഇനി രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ

text_fields
bookmark_border
വേനൽ: തൊഴിലാളികളുടെ വിശ്രമ സമയം; ഇനി രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ
cancel

ദോഹ: കടുത്ത ചൂടിനെ തുടർന്ന്, തുറസ്സായ സ്​ഥലങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് അനുവദിച്ച വിശ്രമ സമയം ദീർഘിപ്പിച്ച തൊഴിൽ മന്ത്രാലയ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. അമീരി ദീവാനിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുറം തൊഴിലാളികളുടെ വേനൽക്കാല വിശ്രമസമയം ദീർഘിപ്പിച്ച തീരുമാനത്തിന് അംഗീകാരം നൽകിയത്.

തുറസ്സായ സ്​ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് ഇനി എല്ലാ വർഷവും ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 15 വരെ വേനൽക്കാല വിശ്രമം അനുവദിക്കേണ്ടിവരും. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയാണ് പുതുക്കിയ വിശ്രമ സമയം.നേരത്തെ ജൂൺ ഒന്നുമുതൽ ആഗസ്​റ്റ് 31 വരെയുള്ള കാലയളവിൽ രാവിലെ 11.30 മുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു വിശ്രമം അനുവദിച്ചിരുന്നത്. ഇതോടെ വേനൽക്കാലത്ത് തുറസ്സായ സ്​ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് വിശ്രമിക്കുന്നതിന് അധികമായി രണ്ട് മണിക്കൂർ ലഭിക്കും. കടുത്ത വേനലിലും സൂര്യ​െൻറ ചൂടേറ്റ് ജോലിയെടുക്കേണ്ടിവരുന്ന നിരവധി തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് മന്ത്രിസഭാ തീരുമാനം.

വേനൽക്കാലത്ത് തൊഴിലാളികൾക്ക് വിശ്രമമനുവദിച്ച് 2007ൽ സിവിൽ സർവിസ്​, ഹൗസിങ്​ വകുപ്പ് മന്ത്രി നടപ്പാക്കിയ 16ാം നമ്പർ പ്രമേയത്തിന് പകരം മുന്നോട്ടുവെച്ച തീരുമാനമാണ് ഇതോടെ പ്രാബല്യത്തിൽ വന്നത്.കനത്ത ചൂടിൽ തുറസ്സായ സ്​ഥലങ്ങളിൽ വിവിധ തൊഴിലുകളിലേർപ്പെടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന കാരണത്താലാണ് എല്ലാ വർഷവും തൊഴിലാളികൾക്ക് വേനൽക്കാല വിശ്രമസമയം അനുവദിച്ചത്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summerworkers'leisure time
Next Story