വേനലവധി; സർവിസ് വർധിപ്പിച്ച് ഖത്തർ എയർവേസ്
text_fieldsഖത്തർഎയർവേസ്
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന സർവിസുകളുടെ എണ്ണം വർധിപ്പിച്ച ഖത്തർ എയർവേസ്. യാത്രക്കാരുടെ വർധന കണക്കിലെടുത്താണ് ആഫ്രിക്ക, ഏഷ്യൻ, യൂറോപ്പ്, മധ്യപൂർവേഷ്യ ഉൾപ്പെടെ മേഖലകളിലേക്ക് സർവിസുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.
തുടർച്ചയായ വർഷങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച എയർലൈൻ കമ്പനിക്കുള്ള സ്കൈട്രാക്സ് പുരസ്കാരങ്ങൾ നേടിയ ഖത്തർ എയർവേസ്, യാത്രക്കാരുടെ വർധിത ആവശ്യം പരിഗണിച്ചാണ് വിവിധ നഗരങ്ങളിലേക്കുള്ള സർവിസ് ഇരട്ടിയോ, അതിലധികമോ ആയി ഉയർത്തിയതെന്ന് ചീഫ് കൊമേഴ്സ്യൽ ഓഫിസർ തിയറി അന്റിനോറി പറഞ്ഞു.
വേനലവധിയിലെ തിരക്ക് കൂടി പരിഗണിച്ചാണ് വർധന. 11 നഗരങ്ങളിലേക്കാണ് സർവിസ് വർധിപ്പിക്കുന്നത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കുള്ള ആഴ്ചയിലെ സർവിസ് 49ൽ നിന്നും 56 ആയി ഉയർത്തും. ഷാർജയിലേക്കുള്ള ആഴ്ചയിലെ 21 സർവിസ്, 35 ആയി ഉയർത്തും. ആംസ്റ്റർഡാം, ദമസ്കസ്, ദാർ ഇ സലാം, എന്റെബെ, ലർനാക, മഡ്രിഡ്, മപുറ്റോ ഡർബൻ, ടോക്യോ, തുനിസ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവിസാണ് ഇരട്ടിയാക്കുന്നത്.
നിലവിൽ ഏഷ്യൻ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് ഉൾപ്പെടെ വിവിധ വൻകരകളിലെ 170 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് ദോഹ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

