ദോഹ: ഖത്തറിലെ ഏറ്റവും വലിയ വേനൽ പരിപാടിയായ സമ്മർ ഇ ൻ ഖത്തറിന് പ്രൗഢോജ്ജ്വല പരിസമാപ്തി. ബലി പെരുന്നാളിനോ ടനുബന്ധിച്ച് സൂഖ് വാഖിഫ്, അൽ വക്റ സൂഖ്, കതാറ, പ്രമുഖ മാളുകൾ എന്നിവിടങ്ങളിലരങ്ങേറിയ സംഗീത, കലാ പരിപാടികളോടെയാണ് സമ്മർ ഇൻ ഖത്തറിന് തിരശ്ശീല വീണത്. സമാപനം കുറിച്ച് മാൾ ഓഫ് ഖത്തറിൽ മൂന്നാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പും നടന്നു. മൂന്നു മാസം നീണ്ട സമ്മർ ഇൻ ഖത്തറിൽ ഓരോ മാസവും ഓരോ നറുക്കെടുപ്പുകൾക്കാണ് ജനം സാക്ഷ്യംവഹിച്ചത്. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിെൻറയും വാണിജ്യ, വ്യവസായ മന്ത്രാലയത്തിെൻറയും ആഭിമുഖ്യത്തിലാണ് നറുക്കെടുപ്പുകൾ നടന്നത്. 200 റിയാലിന് മുകളിൽ പർച്ചേസ് ചെയ്യുന്ന ആർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള സുവർണാവസരമായിരുന്നു ഒരുക്കിയിരുന്നത്. രണ്ട് ദശലക്ഷം റിയാൽ മൂല്യമുള്ള സമ്മാനങ്ങളായിരുന്നു വിജയികൾക്കായി ഒരുക്കിയിരുന്നത്. മാൾ ഓഫ് ഖത്തറിൽ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പിൽ അഞ്ചുപേർ 20,000 റിയാലിെൻറ കാഷ് ൈപ്രസിനും രണ്ടുപേർ 50,000 റിയാലിെൻറ കാഷ് ൈപ്രസിനും അർഹരായി. ഒരാൾക്ക് ഒരു ലക്ഷം റിയാലിെൻറ വമ്പൻ തുകയാണ് സമ്മാനമായി ലഭിച്ചത്. ബംബർ സമ്മാനമായ മക്ലാറൻ സ്പൈഡർ 570എസ് 2018 മോഡൽ കാറിന് 280915 നമ്പർ കൂപ്പൺ അർഹമായി.
ബലി പെരുന്നാളിനോടനുബന്ധിച്ചും സമ്മർ ഇൻ ഖത്തറിെൻറ ഭാഗമായും അവതരിപ്പിക്കപ്പെട്ട കുവൈത്തി നാടകം ‘ഖുതുവാത് അൽ ശൈത്വാൻ’ നാടകം കാണാൻ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഖത്തർ നാഷനൽ തിയറ്ററിൽ എത്തിയത്. യുവാക്കളെയും പ്രായമായവരെയും ഒരുപോലെ ഹരം കൊള്ളിച്ച ബ്ലൂ മെൻ ഗ്രൂപ്പിെൻറ പ്രകടനവും പെരുന്നാളാഘോഷങ്ങൾക്ക് പൊലിമ കൂട്ടി. ഒമിദ് ജലിലി, നെമിർ അബു നാസർ, ഹമദ് അൽ മർരി എന്നിവരുടെ ദോഹ കോമഡി ഫെസ്റ്റിവൽ ജനങ്ങൾ നിറചിരിയോടെയാണ് ആസ്വദിച്ചത്. ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ നൂറുകണക്കിന് പ്രതിഭകൾ അണിനിരന്ന എട്ടാമത് സൈമ ചലച്ചിത്ര അവാർഡ് രാവുകളും മാറ്റുകൂട്ടി. ആയിരക്കണക്കിനാളുകളാണ് രണ്ടു ദിവസം നീണ്ട സൈമ ചലച്ചിത്ര അവാർഡ് ദാനത്തോടനുബന്ധിച്ച് ലുസൈലിലെ സ്പോർട്ട് അറീനയിൽ കുടുംബസമേതം എത്തിയത്. സമ്മർ ഇൻ ഖത്തറിെൻറ ഭാഗമായി ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ തയാറാക്കിയ ഖത്തറിലെ പ്രഥമ മഞ്ഞ് പാർക്കും സ്നോ ഡ്യൂൺസും ഏറെ ശ്രദ്ധനേടി. 9500 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സനോ തീം പാർക്ക് ആസ്വദിക്കുന്നതിനായി നിരവധി പേരാണ് പെരുന്നാളിെൻറ രണ്ടാം ദിനം മുതൽ ദോഹ ഫെസ്റ്റിവൽ സിറ്റിയിലേക്കൊഴുകിയെത്തിയത്.
ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള സഞ്ചാരികളെ ക്ഷണിച്ച് രാജ്യം ഒരുക്കിയ ‘സമ്മർ ഇൻ ഖത്തർ’ കാമ്പയിൻ ജൂലൈ നാലിനാണ് തുടങ്ങിയത്. ആയിരക്കണക്കിന് സഞ്ചാരികളാണ് കാമ്പയിെൻറ ഭാഗമായി ഖത്തർ സന്ദർശിച്ചത്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെ പ്രത്യേക ഇളവുകളും അലങ്കാരങ്ങളുമൊരുക്കിയാണ് സഞ്ചരികളെ സ്വഗാതം ചെയ്തത്. രാജ്യത്തെ പ്രധാന ഒമ്പത് മാളുകൾ പ ങ്കെടുത്തു. മികച്ച ഷോപ്പിങ് പ്രമോഷനുകളും റീട്ടെയിൽ ഓഫറുകളുമാണ് ഒരുക്കിയിരുന്നത്. ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ലഗൂണ മാൾ, ലാൻഡ്മാർക് മാൾ, ഗൾഫ് മാൾ, തവാർ മാൾ, അൽഖോർ മാൾ, ഹയ്യാത് പ്ലാസ, മിർഖാബ് മാൾ എന്നിവയാണ് സമ്മർ ഇൻ ഖത്തറിൽ പങ്കെടുത്തത്. ഖത്തർ മ്യൂസിയംസ് അവതരിപ്പിക്കുന്ന ‘കൾച്ചറൽ പാസ്’ ഉള്ളവർക്ക് കാമ്പയിെൻറ ഭാഗമായി വേറെയും പ്രത്യേക ഇളവുകളുണ്ടായിരുന്നു.