Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേനൽക്കാല തൊഴിൽ സുരക്ഷാ നിയമലംഘനം: 388 നിർമ്മാണ സൈറ്റുകൾ അടപ്പിച്ചു

text_fields
bookmark_border
644 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു
വേനൽക്കാല തൊഴിൽ സുരക്ഷാ നിയമലംഘനം: 388 നിർമ്മാണ സൈറ്റുകൾ അടപ്പിച്ചു
cancel

ദോഹ: വേനൽക്കാല തൊഴിൽ സുരക്ഷാ നിയമലംഘനം നടത്തിയ 388 നിർമാണ സൈറ്റുകളുടെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. തൊഴിൽ സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുന്നതിൽ വീഴ്ചവരുത്തിയ നിർമാണ സൈറ്റുകളുടെ പ്രവർത്തനമാണ് നിർത്തിവെപ്പിച്ചത്.

ആകെ 644 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വേനൽക്കാല തൊഴിൽ സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആകെ 1,638 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. തൊഴിലാളികളെ ഉഷ്ണതരംഗത്തിൽ നിന്നും അമിത ചൂടിൽ നിന്നും സംരക്ഷിക്കുന്നതിനായി ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്.

ഇക്കാലയളവിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികളാണ് അധികൃതർ സ്വീകരിച്ചത്. പരിശോധനകൾക്ക് പുറമെ, വ്യാപകമായി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. 522 ഫീൽഡ് സന്ദർശനങ്ങളും 30 ബോധവൽക്കരണ സെമിനാറുകളും നടത്തി. ഇതിലൂടെ 3,555 പേർക്ക് ബോധവൽക്കരണ സന്ദേശങ്ങൾ എത്തിക്കാൻ സാധിച്ചു.

55 കമ്പനികൾ പദ്ധതിയിൽ പങ്കാളികളായി. ഫീൽഡ് പ്രവർത്തനങ്ങൾക്കിടെ 1,072 ബോധവൽക്കരണ ഗൈഡുകളും വിതരണം ചെയ്തു. ഡിജിറ്റൽ മാധ്യമങ്ങൾ വഴി 1,03,655-ലധികം പേരിലേക്കും സന്ദേശങ്ങളെത്തിച്ചു. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതോടൊപ്പം, തൊഴിലുടമകൾ തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ മുന്നോട്ടുവരുന്ന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Summer labor safety violation: 388 construction sites shut down
Next Story