Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 974 ബീച്ചിൽ വേനൽക്കാല പരിപാടികൾ ഇന്ന് തുടങ്ങും
text_fieldsbookmark_border
974 ബീച്ച്
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 974 ബീച്ചിൽ 10 ദിവസത്തെ വേനൽക്കാല പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാകും. ജൂലൈ 24 മുതൽ ആഗസ്റ്റ് രണ്ടുവരെ നീളുന്ന വേനൽക്കാല പരിപാടിയിൽ രസകരവും സുരക്ഷിതവുമായ വിനോദങ്ങളാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.ജൂലൈ 26, 29, ആഗസ്റ്റ് രണ്ട് എന്നീ ദിവസങ്ങൾ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ദിവസങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മുതിർന്നവർക്ക് 35 ഖത്തർ റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 15 ഖത്തർ റിയാലുമാണ് പ്രവേശന ഫീസ്. വൈകല്യമുള്ളവർക്കും ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്.
Next Story

