നടുമുറ്റം സമ്മർ ക്യാമ്പ് സമാപിച്ചു
text_fieldsനടുമുറ്റം സമ്മർ ക്യാമ്പ് അംഗങ്ങളും സംഘാടകരും കഹ്റമ അവയർനസ് പാർക്ക് സന്ദർശിച്ചപ്പോൾ
ദോഹ: വേനലവധിക്കാലത്ത് കുട്ടികൾക്ക് ക്രിയാത്മകതയുടെയും മൂല്യങ്ങളുടെയും വിനോദത്തിന്റെയും പുതിയ പാഠങ്ങള്‍ പകർന്നുനൽകി നടുമുറ്റം സമ്മർക്യാമ്പ് ‘സമ്മർസ്ലാഷ്’ അവസാനിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങൾക്ക് രണ്ട് ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്.
ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ റിക്രിയേഷൻ ഹാളിൽ നടന്ന ക്യാമ്പിൽ ജൂനിയര്‍, സീനിയർ വിദ്യാർഥികൾക്കായി വിവിധ സെഷനുകളിലായി അനീസ് റഹ്മാൻ മാള (എംബറേസിങ് വാല്യൂസ്), വി.എൻ. ആബിദ് (ലൈക്), ജോളി തോമസ് (സൂപ്പര്‍ ചാർജിങ് ലേണിങ്, മിന്നുന്നതെല്ലാം പൊന്നല്ല), സുംബ ട്രെയിനർ ഷബ്ന ബഷീർ (ഫിറ്റ്നസ് പാർട്ടി), ഫുട്ബാൾ താരം അബ്ദുൽ അസീസ് (ഫുട്ബാൾ ഫോർ ഡെവലപ്മെന്റ്).
ഷാബിർ ഹമീദ്, ലത കൃഷ്ണ (ക്ലച്ച് യുവർ പൊട്ടൻഷ്യൽ), ഷബീബ് അബ്ദുൽ റസാഖ്, അനീസ് എടവണ്ണ (കളിക്കൂട്), ഇ. ഹർഷദ് (ബിയോൻഡ് ദ ഹൈപ് ഓഫ് ആർട്ടിഫിഷൽ ഇന്റലിജൻസ്), ശാദിയ ശരീഫ് (സർക്കിൾ ഓഫ് റേഡിയൻസ്), സന ബിൻത് ഷകീർ (സ്ക്രോൾ സ്ട്രക്) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. പേപ്പര്‍ പ്രിന്റിങ് സംവിധാനം കുട്ടികൾക്ക് പരിചയപ്പെടുത്തി.
ആകോൺ പ്രിന്റിങ് പ്രസിലേക്കും ഊർജ സംരക്ഷണത്തിന്റെ വിവിധ മേഖലകളും പ്രാധാന്യവും ബോധ്യപ്പെടുത്തി കഹ്റമ അവയർനസ് പാർക്കിലേക്കും ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. നടുമുറ്റം ആക്ടിങ് പ്രസിഡന്റ് എം.ആർ. നുഫൈസ, ജനറല്‍ സെക്രട്ടറി മുഫീദ അഹദ്, സെക്രട്ടറിമാരായ ഫാതിമ തസ്നീം, സകീന അബ്ദുല്ല, ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി, നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നജ്ല നജീബ്, ലത കൃഷ്ണ, അജീന അസീം, സുമയ്യ താസീൻ, ജോളി തോമസ്, വാഹിദ നസീർ, സന നസീം വിവിധ ഏരിയ പ്രവർത്തകരായ ഫരീദ, സുഹാന, റീന, സഫിയ, റസിയ, ആലിയ, സുമന തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

