സമ്മർ ക്യാമ്പ് സമാപിച്ചു
text_fieldsദോഹ: ഇൻസൈറ്റ് ഖത്തറിന്റെയും ഖത്തർ ഇന്ത്യൻ സ്റ്റുഡന്റ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സമ്മർ ക്യാമ്പ് 2k26' സമാപിച്ചു. സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനും ശ്രദ്ധേയമായി. നാല് ആഴ്ചകളിലായി നീണ്ടുനിന്ന ക്യാമ്പിൽ നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്.
കുട്ടികളുടെ സർഗാത്മകതയും പഠന താൽപര്യവും വളർത്തുന്നതിനൊപ്പം വ്യക്തിത്വ വികസനം കൂടി ലക്ഷ്യമിട്ട് വ്യത്യസ്ത സെഷനുകളാണ് ക്യാമ്പിൽ ക്രമീകരിച്ചിരുന്നത്. ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, എം.ജി.എം ഭാരവാഹികൾ ചേർന്ന് നിർവഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ നിർമിച്ച കലാസൃഷ്ടികളുടെ പ്രദർശനവും ഒരുക്കിയിരുന്നു. വിവിധ പരിശീലനങ്ങളിലൂടെ കുട്ടികൾ സ്വന്തമായി നിർമിച്ച കാലിഗ്രാഫി, ക്രോഷേ, പെയിന്റിങ്, ബോട്ടിൽ ആർട്ട്, മെഹന്ദി തുടങ്ങിയവയും വീടുകളിൽ നിന്ന് നിർമിച്ചുകൊണ്ടുവന്ന പ്രത്യേക സൃഷ്ടികളും എക്സിബിഷനിൽ ശ്രദ്ധേയമായി.
ക്യാമ്പ് കുട്ടികളിൽ വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും മികച്ച നിലവാരത്തിലുള്ള പരിശീലനമാണ് ലഭിച്ചതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. സമ്മർ ക്യാമ്പിനു ക്വിസ്ക്, ഇൻസൈറ്റ്, എം.ജി.എം ഭാരവാഹികൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

