കുട്ടികളുടെ വേനൽക്കാല ക്യാമ്പിന് ഇന്ന് തുടക്കം
text_fieldsദോഹ: കളിയിലൂടെ കുട്ടികളെ ഊര്ജസ്വലമാക്കുന്നു' എന്ന പ്രമേയത്തിൽ ഖത്തർ നാഷനൽ മ്യൂസിയവും ഹമദ് മെഡിക്കൽ കോർപറേഷൻ മാനസികാരോഗ്യ വിഭാഗവും സംഘടിപ്പിക്കുന്ന ചൈല്‍ഡ് മെന്റല്‍ ഹെല്‍ത്ത് സമ്മര്‍ ക്യാമ്പിന് ശനിയാഴ്ച തുടക്കമാവും. ആഗസ്റ്റ് 14 വരെയാണ് ക്യാമ്പ് നടക്കുന്നത്. ഏഴുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാം. മ്യൂസിയത്തിലെ ലേണിങ് സ്റ്റുഡിയോയില്‍ രാവിലെ 9 മുതല്‍ 11വരെയാണ് പരിപാടി.
മാനസികാരോഗ്യത്തില്‍ വിദഗ്ദ്ധര്‍ കുട്ടികളുമായി ചേര്‍ന്ന് രക്ഷാകര്‍തൃ-ശിശു ബന്ധത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തും. കഴിവുകള്‍ ശക്തിപ്പെടുത്തുകയും പഠന-ആശയവിനിമയ കഴിവുകളെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. അറബി, ഇംഗ്ലീഷ് ഭാഷയിലായിരിക്കും ക്യാമ്പിലെ വിഷയങ്ങൾ കൈാര്യംചെയ്യുന്നത്.
കളിയും തമാശയും സർഗസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും യോഗ, സാമൂഹിക ആശയ വിനിമയം തുടങ്ങിയ വിവിധ മേഖലകൾ ഉൾപ്പെടുന്ന പരിപാടിയിൽ പങ്കെടുക്കാൻ കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും psaini1@hamad.qa എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

