ദോഹ: ദീർഘദൃഷ്്ടിയോടെ രാജ്യം ഭരിക്കുകയും ആധുനിക ഒമാനെ സൃഷ്്ടിക്കുന്നതിൽ അഹോരാത്ര ം പ്രയത്നിക്കുകയും ചെയ്ത ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് രാജ്യത്തിനായി ജീവിതം ഉഴിഞ് ഞുവെച്ച ഭരണാധികാരിയായിരുന്നുവെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഒമാനി ലെ ജനങ്ങൾ നെഞ്ചോടു ചേർത്തുവെച്ച പ്രിയ ഭരണാധികാരിയുടെ വേർപാടിൽ അനുശോചിക്കുകയായിരുന്നു ഖത്തർ അമീർ. ഖത്തറുമായി നിർമലമായ സ്നേഹം പുലർത്തിയ സുൽത്താൻ ഖാബൂസിെൻറ വേർപാടിൽ ഖത്തറിലും മൂന്നുദിവസത്തെ ദുഃഖാചരണം നടത്താൻ അമീർ ഉത്തരവിട്ടു.
സുൽത്താൻ ഖബൂസിെൻറ വാർത്ത വളരെ ദുഃഖത്തോടെയും അഗാധമായ സങ്കടത്തോടെയുമാണ് കേൾക്കാനായത്. അറിവും മിതത്വവും ലളിതജീവിതവും മുഖമുദ്രയാക്കിയ ഒമാൻ സുൽത്താൻ ദീർഘദർശനത്തോടെ ഭരണചക്രം തിരിക്കുന്നതിൽ കാട്ടിയ മികവ് എടുത്തുപറയേണ്ടതും നിരവധി സൽഗുണങ്ങളുള്ള ഒരു മികച്ച നേതാവാണ് സുൽത്താൻ ഖബൂസ് ബിൻ സഇൗദ് എന്നും പ്രസ്താവനയിൽ ഖത്തർ അമീർ ഉൗന്നിപ്പറഞ്ഞു.
രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിനായി സ്വന്തം ജീവിതം സമർപ്പിച്ച് അദ്ദേഹം അക്രമത്തെയും തീവ്രവാദത്തെയും ശക്തിയുക്തം എതിർക്കാൻ ആഹ്വാനം ചെയ്ത രാജാവായിരുന്നു. ജ്ഞാനിയും മിതത്വവും ദീർഘകാല ലക്ഷ്യബോധവുമുള്ള മഹാനായ നേതാവിനെയാണ് വിയോഗത്തിലൂടെ നഷ്്ടമായിരിക്കുന്നത്. എല്ലാ മേഖലകളിലും വികസനമെത്തിക്കാനും രാജ്യത്ത് സമഗ്ര നവോത്ഥാനം നടപ്പാക്കാനും സുൽത്താെൻറ ഭരണകാലത്ത് കഴിഞ്ഞുവെന്നും അമീർ ഓർമപ്പെടുത്തി.