Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആംഗ്യഭാഷ...

ആംഗ്യഭാഷ എളുപ്പമാക്കാൻ‘സുകൂൻ’ ആപ്

text_fields
bookmark_border
ആംഗ്യഭാഷ എളുപ്പമാക്കാൻ‘സുകൂൻ’ ആപ്
cancel

ദോ​ഹ: ബ​ധി​ര​രും മൂ​ക​രു​മാ​യ​വ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​വ​രു​ടെ ആ​ശ​യ വി​നി​മ​യം കൂ​ടു​ത​ൽ എ​ളു​പ്പ​വു​മാ​ക്കാ​നാ​യി ആം​ഗ്യ​ഭാ​ഷ ആ​പ്പു​മാ​യി ഖ​ത്ത​ർ സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം. ആം​ഗ്യ​ഭാ​ഷ​യി​ലെ അ​ട​യാ​ള​ങ്ങ​ളും വി​ശാ​ല​മാ​യ നി​ഘ​ണ്ടു​വു​മാ​യി ‘സു​കൂ​ൻ’ എ​ന്ന പേ​രി​ലാ​ണ് പു​തി​യ ആ​പ് ത​യാ​റാ​ക്കി​യ​ത്. ഖ​ത്ത​ർ അ​സി​സ്റ്റീ​വ് ടെ​ക്‌​നോ​ള​ജി സെ​ന്റ​റു​മാ​യി (മാ​ഡ) സ​ഹ​ക​രി​ച്ച് ത​യാ​റാ​ക്കി​യ ‘സു​കൂ​ൻ’ ആ​പ്പി​ൽ 15,000 അ​റ​ബി പ​ദ​ങ്ങ​ളാ​ണ് അ​വ​യു​ടെ ആം​ഗ്യ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്.

കൂ​ടു​ത​ൽ ആ​ശ​യ​വി​നി​മ​യ സാ​ധ്യ​ത​യു​​ടെ ഭാ​ഗ​മാ​യി പ​ദാ​വ​ലി ന​വീ​ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​നാ​ദ് പ​റ​ഞ്ഞു. ആം​ഗ്യ​ഭാ​ഷ പ​ഠി​പ്പി​ക്കു​ക​യും അ​ത് അ​റ​ബ് മേ​ഖ​ല​യി​ലും ലോ​ക രാ​ജ്യ​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

‘സു​കൂ​ൻ’ ആ​പ് വ്യ​ക്തി​ക​ളെ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ആം​ഗ്യ​ഭാ​ഷ പ​ഠി​ക്കാ​നും ബ​ധി​ര​രും മൂ​ക​രു​മാ​യ വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക ശൃം​ഖ​ല രൂ​പ​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും. കൂ​ടാ​തെ, സ​മൂ​ഹ​വു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ സാ​ധ്യ​ത​യും അ​വ​രി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​പ് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി മ​ർ​യം അ​ൽ മി​സ്‌​നാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ, വി​നോ​ദ ഉ​ള്ള​ട​ക്ക​വും ആ​പ്പി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. നി​ല​വി​ൽ 2637 പ​ദ​ങ്ങ​ളും 485 വാ​ക്യ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 20 വ​ർ​ഗീ​ക​ര​ണ​ങ്ങ​ളും ആ​പ്പി​ലു​ണ്ട്. അ​റ​ബി, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച് ഭാ​ഷ​ക​ളി​ൽ ആ​പ്പി​ൽ സെ​ർ​ച് ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sign languageQatar NewsSukoon app
News Summary - 'Sukoon' app to make sign language easy
Next Story