Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൂ​ടി​ൽ...

ചൂ​ടി​ൽ ആ​ശ്വാ​സ​മാ​വാ​ൻ ‘സു​ഹൈ​ൽ’ ന​ക്ഷ​​ത്ര​മെ​ത്തു​ന്നു

text_fields
bookmark_border
Suhail star
cancel

ദോ​ഹ: ​അ​ടി​മു​ടി പൊ​ള്ളു​ന്ന ചൂ​ടു​കാ​ലം മാ​റി, ആ​ശ്വാ​സ​ത്തി​ന്റെ വി​ളം​ബ​ര​മാ​യി ഖ​ത്ത​റി​ന്റെ മാ​ന​ത്ത് സു​ഹൈ​ൽ ന​ക്ഷ​ത്ര​മെ​ത്തു​ന്നു. ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടും പൊ​ടി​ക്കാ​റ്റും ഹ്യു​മി​ഡി​റ്റി​യും നി​റ​ഞ്ഞ ചൂ​ട​ൻ സീ​സ​ണി​ന്റെ അ​വ​സാ​ന​മാ​യി ന​ല്ല​കാ​ലാ​വ​സ്ഥ​യി​ലേ​ക്കു​ള്ള മാ​റ്റം അ​റി​യി​ച്ച് സു​ഹൈ​ല്‍ ന​ക്ഷ​ത്രം വ്യാ​ഴാ​ഴ്ച ആ​കാ​ശ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടും. വേ​ന​ൽ സീ​സ​ണി​ന്‍റെ ഒ​ടു​വി​ല​ത്തെ ന​ക്ഷ​ത്ര​മാ​യാ​ണ് സു​ഹൈ​ലി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഖ​ത്ത​ർ ക​ല​ണ്ട​ർ കാ​ലാ​വ​സ്ഥ വ​കു​പ്പ് (ക്യു.​എം.​ഡി) ആ​ണ് ആ​ശ്വാ​സ​മാ​യി സു​ഹൈ​ൽ ന​ക്ഷ​ത്ര​ത്തി​ന്‍റെ വ​ര​വ് അ​റി​യി​ച്ച​ത്. ആ​കാ​ശ​ത്ത് ഈ ​ന​ക്ഷ​ത്രം കാ​ണു​ന്ന​തോ​ടെ ചൂ​ട് കു​റ​ഞ്ഞ് വ​രും. ഖ​ത്ത​റി​ന്റെ ആ​കാ​ശ​ത്ത് തെ​ക്ക് ഭാ​ഗ​ത്താ​യാ​ണ് ന​ക്ഷ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ഈ ​വേ​ന​ലി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ല്‍ഷ്യ​സി​ന് അ​ടു​ത്ത് വ​രെ​യെ​ത്തി​യ​തി​നാ​ൽ സു​ഹൈ​ൽ ന​ക്ഷ​ത്ര​ത്തി​ന്‍റെ ഉ​ദ​യ​ത്തെ വ​ലി​യ ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഖ​ത്ത​റി​ലെ​യും സ​മീ​പ​രാ​ജ്യ​ങ്ങ​ളെ​യും ജ​ന​ങ്ങ​ള്‍ വ​ര​വേ​ൽ​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യു​ന്ന​തോ​ടൊ​പ്പം മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട‌്.

നാ​ല് ഘ​ട്ട​മാ​ണ് സു​ഹൈ​ല്‍ ന​ക്ഷ​ത്ര​ത്തി​നു​ള്ള​ത്. ഇ​തി​ല്‍ പ്രാ​ഥ​മി​ക ഘ​ട്ട​മാ​ണ് അ​ൽ ത​ർ​ഫ്. പി​ന്നീ​ട് അ​ൽ ജ​ബ്ഹ, ശേ​ഷം അ​ൽ സെ​ബ്റ, അ​വ​സാ​നം അ​ൽ സ​ർ​ഫ എ​ന്നി​വ​യാ​കും . അ​ൽ ത​ർ​ഫ ഘ​ട്ട​ത്തി​ൽ ചൂ​ടും ഹ്യൂ​മി​ഡി​റ്റി​യും വ​ർ​ധി​ക്കു​മെ​ന്നും എ​ന്നാ​ൽ, അ​ൽ സ​ർ​ഫ​യി​ലേ​ക്കെ​ത്തു​മ്പോ​ൾ ചൂ​ടും ഹ്യു​മി​ഡി​റ്റി​യും കു​റ​യു​ക​യും കാ​ലാ​വ​സ്ഥ ത​ണു​പ്പി​ലേ​ക്ക് നീ​ങ്ങി​ത്തു​ട​ങ്ങു​ക​യു​മാ​ണ് രീ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:star'Suhail'
News Summary - 'Suhail' star is coming
Next Story