Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"മ​ര​ണം മ​ധു​ര​മെ​ന്നെ​ഴു​തി​യ മ​ഷി​യു​ണ്ടി​വി​ടെ ബാ​ക്കി...

text_fields
bookmark_border
സൂ​ഫി ഗാ​യ​ക​ൻ ജാ​ബി​ർ സു​ലൈം ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട് സം​സാ​രി​ക്കു​ന്നു
മ​ര​ണം മ​ധു​ര​മെ​ന്നെ​ഴു​തി​യ   മ​ഷി​യു​ണ്ടി​വി​ടെ ബാ​ക്കി...
cancel
camera_alt

സൂ​ഫി ഗാ​യ​ക​ൻ ജാ​ബി​ർ സു​ലൈം 

സകറാത്തുൽ മൗത്ത് എന്തുരസം" എന്ന് പാടിയതിനെക്കുറിച്ച് ചോദിക്കുന്നവരോട് ഞാൻ പറയാറുണ്ട്; നിങ്ങളുടെ മരണം എങ്ങനെയാണ് വേണ്ടത്? പ്രയാസകരമായിട്ടാണോ, അതോ മധുരതരമായിട്ടാണോ?

മരണം മധുരതരമായിട്ട് നേടിയെടുക്കാനുള്ള മാർഗം നമ്മുടെ ജീവിതത്തിൽ നൽകപ്പെട്ടിട്ടുണ്ട്. ആ മാർഗ്ഗത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കേണ്ടത്.

(അദ്ദേഹം പാടുന്നു)

മരണം മധുരമെന്നെഴുതിയ

മശിയുണ്ടിവിടെ ബാക്കി..

അഴലിൽ പഴി പരതാ

ദീവഴിയാരുവരും നോക്കി....

പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ അതിൽ പഴി പറഞ്ഞുകൊണ്ടേ ഇരിക്കുന്ന ആളുകൾ ഉണ്ടാകും. അവർക്ക് മരണം വളരെ പ്രയാസകരം തന്നെയാണ്. അതിൽ പഴി പരതാത്തവരായിട്ട് ആര് വരുന്നുണ്ടെന്നും നോക്കി മരണം മധുരതരമാണെന്ന് എഴുതിയ മഷി ഇനിയും ഇവിടെ കാത്തിരിക്കുന്നു.

പാട്ടെഴുത്തിലെ അനുഭവം

ഞാൻ ചെയ്ത പാട്ടുകളെല്ലാം ഒരേ രാഗത്തിലുള്ളതാണെന്ന് സംഗീതത്തെ കുറിച്ച് അറിയുന്നവർ ചൂണ്ടിക്കാണിക്കുമ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്. ഞാൻ സംഗീതം അക്ഷരം കൊണ്ടോ ചിട്ടയായ പരിശീലനം കൊണ്ടോ പഠിച്ചിട്ടില്ല. പാട്ടിന്റെ വരികൾ എഴുതുമ്പോൾ അതിന്റെ കൂടെ ഒരു ഈണം ഉണ്ടാകും. ആ ഈണത്തിൽ അത് പാടുകയാണ് പതിവ്. ആസ്വാദകർ പറയാറുണ്ട്, "ഞാൻ പുറത്തേക്കല്ല, ഉള്ളിലേക്കാണ് പാടാറ്" എന്ന് -അവർ പറയുമ്പോൾ അറിയുന്ന കാര്യമാണ്.

എന്റെ പാട്ടുകളുടെ ആസ്വാദകർ കൂടുതലും കൊച്ചുകുട്ടികളാണെന്ന് പലപ്പോഴും ഞാൻ അഭിമാനത്തോടെ പറയാറുണ്ട്. മരണവീടുകളിൽ ചെന്നാൽ പോലും കുട്ടികൾ ചൂറ്റും കൂടി പാടാൻ നിർബന്ധിക്കും. മുതിർന്നവർ "ഇത് മരണവീടല്ലേ, മിണ്ടാതിരിക്കൂ" എന്ന് പറഞ്ഞ് അവരെ വിലക്കും.

ആർക്കെങ്കിലും മനസ്സിലാകുമെന്ന് പ്രതീക്ഷിച്ചാണല്ലോ പാട്ടുകൾ എഴുതുന്നത്, യഥാർത്ഥത്തിൽ അവരിലേക്കായിരിക്കില്ല ആ വരികൾ എത്തിച്ചേരുന്നത്. വലിയവർക്കായി എഴുതുന്ന പാട്ടുകൾ കുട്ടികൾ ഏറ്റെടുക്കും. പണ്ഡിതന്മാർ തിരിച്ചറിയുമെന്ന് കരുതുന്ന വരികൾ മറ്റാരൊക്കെയോ പാടിനടക്കും. അങ്ങനെയാണ് പാട്ടെഴുത്തിലെ അനുഭവം.

സൂഫിസവും എഴുത്തുകളും

ഇസ്ലാമിലെ ആത്മപ്രധാനമായ ഉള്ളടക്കത്തെ സൂചിപ്പിക്കുന്ന വിഷയമാണ് സൂഫിസം. ഒരു സമയത്തും നമുക്ക് വേർപിരിയാൻ കഴിയാത്ത, നമ്മെ പരിപാലിച്ചുകൊണ്ടിരിക്കുന്ന റബ്ബിനോടുള്ള ആത്മബന്ധത്തിന്റെ ഒരു തലത്തെയാണ് സൂഫിസം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സൂഫിസവുമായുള്ള ഈ ആത്മബന്ധം എപ്പോഴും ഉള്ളിൽ വഹിച്ചുകൊണ്ട് നടക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ വരികളും ഈണവും കൃത്രിമത്വമില്ലാതെ വന്നെത്തുന്നതാവാം...

നാം ഒരാളോട് സംസാരിക്കുമ്പോൾ മനസ്സിലുള്ളത് കൃത്യമായി പുറത്തേക്ക് വരുന്നതുപോലെ,

നമ്മുടെ ആത്മാവിന്റെ അനുഭൂതികൾ പാട്ടുകളിലെ വരികളും ഈണവുമായി സ്വാഭാവികമായിത്തന്നെ വന്നെത്തും.

വരികളിലെ ശൈലി

സൂഫി ട്രഡീഷനിലെ എഴുത്തുകളും വാക്കുകളും കുറച്ചൊരു 'ഫ്രസ്ട്രേറ്റഡ്' ആയിരിക്കും. അതായത്, സമൂഹത്തിന്റെ ചിന്തയില്ലായ്മയിലും ഉണർവില്ലായ്മയിലും അവർക്കുണ്ടാകുന്ന അരിശത്തിൽ നിന്നാണ് സൂഫി എഴുത്തുകൾ രൂപപ്പെടുന്നത്. ആ നിദ്രയിൽ നിന്ന് സമൂഹത്തെ ഉണർത്താൻ അവർ ശ്രമിക്കും.

ഇതുമായി ബന്ധപ്പെട്ട് ഓർക്കുന്ന ഒരു സംഭവമുണ്ട്. ഗുരുതുല്യനായി സ്നേഹിക്കുന്ന കവിയാണ് യു.കെ. അബൂസഹല. പണ്ഡിതനായ അദ്ദേഹം ഒരിക്കൽ പർദ്ദ ധരിച്ച്, താമസിക്കുന്ന ചേന്ദമംഗല്ലൂർ അങ്ങാടിയിലൂടെ നടന്നു! പുരുഷന്മാർ സ്ത്രീവേഷം ധരിക്കുന്നത് ഇസ് ലാമിൽ വിലക്കപ്പെട്ടതാണെന്നിരിക്കെ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്?

അന്നത്തെക്കാലത്ത് സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രധാരണം അത്രയധികം അനഭിലഷണീയമായ രീതിയിലുള്ളതായിരുന്നു. അതിനെതിരെ ശ്രദ്ധ തിരിക്കാൻ അദ്ദേഹം ഒരു 'കൗണ്ടർ ലാംഗ്വേജ്' ഉപയോഗിക്കുകയായിരുന്നു.

ഇസ്ലാമിലെ കലിമ നോക്കൂ. അല്ലാഹുവാണ് ഇലാഹ് എന്ന് പറയാൻ "ഒരു ഇലാഹുമില്ല" എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. എപ്പോഴും കൗണ്ടർ ആയിട്ടുള്ള ഒന്നിനെ ഊന്നുക, പിന്നീട് കാര്യങ്ങൾ തിരിച്ചറിയുക എന്ന മനുഷ്യന്റെ സംവേദനശേഷിയെയാണ് ഇത്തരം വരികൾ അഭിസംബോധന ചെയ്യുന്നത്.

സൂഫി ആശയ പ്രചോദനമാണോ?

അങ്ങനെ പ്രത്യേകിച്ച് ഒരു ഇടത്തിൽ നിന്നാണ് പ്രചോദനം എന്ന് പറയാൻ പറ്റില്ല. നമ്മുടെ ഉള്ളം തന്നെയാണ് അതിന്റെ ഇടം. നമ്മൾ ആരാണ് എന്ന അന്വേഷണം, നമ്മൾ എങ്ങനെ ജീവിക്കുന്നു എന്ന് ശ്രദ്ധാപൂർവ്വം വീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന സൂക്ഷ്മത -അതല്ലാതെ വേറെ എവിടുന്നാണ് വരാനുള്ളത്? സൂഫി ഉറവിടം എന്ന് പറഞ്ഞ് ഏതെങ്കിലും മാളത്തിൽ നിന്ന് പ്രകാശം വരുന്നതല്ലല്ലോ.

നമ്മുടെ അന്വേഷണങ്ങൾ ആത്മാർത്ഥവും, നാം ആരാണെന്ന് അറിയാനുള്ള അധമ്യമായ ആഗ്രഹവുമായി തീരുമ്പോൾ, അതിന് പറയുന്ന പേര് 'സൂഫിസം' എന്നാണെങ്കിൽ നമുക്ക് ആ പേര് സ്വീകരിക്കാം."

പ്രവാസികളുടെ വിരഹം, നാടോർമ്മകൾ അവർക്കായി രചന പ്രതീക്ഷിക്കാമോ

ആ നിലക്ക് പ്രത്യേകമായി പ്രവാസത്തെക്കുറിച്ച് വരികൾ എഴുതിയിട്ടില്ല. എന്റെ പാട്ടുകളിലുള്ള വിരഹം തന്നെയാണ് പ്രവാസത്തിന്റെയും വിരഹം എന്ന് താത്വികമായി പറഞ്ഞ് വേണമെങ്കിൽ എനിക്ക് രക്ഷപ്പെടാം എന്നുമാത്രം!

കേവലമായ വിരഹത്തിന്റെ വാക്കുകൾ കൊണ്ടൊക്കെ എഴുതപ്പെട്ട കുറെ പാട്ടുകൾ ഉണ്ട്. ഇതുവരെ പറയാത്ത, വളരെ മനോഹരമായ ഗാനങ്ങളും ഉണ്ട്. അതിലേക്ക് ചേർത്തുവെക്കാൻ വരികൾ എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇത്തവണ യാത്ര വന്ന സമയത്ത് ഞാൻ ആലോചിച്ചിരുന്നു... നാലു വരിയെങ്കിലും അങ്ങനെ കുറിക്കാൻ പറ്റുമോ എന്ന് ശ്രമിക്കുന്നുണ്ട്.

തയാറാക്കിയത് -മുസ്താഖ് അലവി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sufi singer Jabir Sulaiman
Next Story