Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅറബ്​ കപ്പ്​ യോഗ്യത:...

അറബ്​ കപ്പ്​ യോഗ്യത: ആദ്യ ജയം സുഡാന്​

text_fields
bookmark_border
അറബ്​ കപ്പ്​ യോഗ്യത: ആദ്യ ജയം സുഡാന്​
cancel
camera_alt

ഫിഫ അറബ്​ കപ്പ്​ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ലിബിയക്കെതിരെ വിജയഗോൾ നേടുന്ന സുഡാൻെറ മുഹമ്മദ്​ അബ്​ ദുറഹ്​മാൻ 

ദോഹ: ഫിഫ അറബ്​ കപ്പ്​ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ സുഡാന്​ ജയം. ഖലീഫ ഇൻറർ നാഷനൽ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന്​ തോൽപിച്ച്​ സുഡാൻ നവംബറിൽ നടക്കുന്ന അറബ്​ കപ്പിന്​ യോഗ്യത നേടി. കളിയുടെ 15ാം മിനിറ്റിൽ മുഹമ്മദ്​ അബ്​ദുൽറഹ്​മാൻെറ പെനാൽറ്റി ഗോളിലൂടെയായിരുന്നു സുഡാൻെറ വിജയം.

യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന്​ ഒമാനും സോമാലിയയും ഏറ്റുമുട്ടും. ഫിഫ റാങ്കിങ്ങിൽ 80ാം സ്​ഥാനത്തുള്ള ഒമാൻ ദുർബലരായ സോമാലിയക്കെതിരെ അനായാസ ജയം തേടിയാണിറങ്ങുന്നത്​. ഫിഫ റാങ്കിങ്ങിൽ 197ാം സ്​ഥാനത്താണ്​ സോമാലിയ. ​ടൂർണമെൻറിൽ പ​ങ്കെടുക്കുന്ന ടീമുകളിൽ ഏറ്റവും പിന്നിലുള്ളവർ കൂടിയാണ്​ സോമാലിയ. നോക്കൗട്ട്​ ഫോർമാറ്റിൽ നടക്കുന്ന യോഗ്യതാ റൗണ്ടിൽ ഒറ്റജയത്തോടെ തന്നെ ഒമാന്​ നവംബറിലെ ടൂർണമെൻറിൽ ഇടംപിടിക്കാം.

ലോകകപ്പ്​ യോഗ്യതാ ഏഷ്യൻ റൗണ്ടിൽ ഇന്ത്യയും ഖത്തറും മത്സരിച്ച ഗ്രൂപ്​ 'ഇ'യിൽ രണ്ടാം സ്​ഥാനക്കാരായിരുന്നു ഒമാൻ. ഏഷ്യാകപ്പിന്​ യോഗ്യത നേടിയവർ, ലോകകപ്പ്​ യോഗ്യതാ റൗണ്ടിൻെറ മൂന്നാം റൗണ്ടിലും ഇടംനേടി. കോച്ച്​ ബ്രാൻകോ ഇവാൻകോവിച്ചിനുകീഴിൽ മികച്ച ടീമുമായാണ്​ ഒമാൻ അറബ്​ കപ്പ്​ യോഗ്യതാ മത്സരത്തിനെത്തിയത്​.രാത്രി എട്ടിന്​ ജാസിം ബിൻ ഹമദ്​ സ്​റ്റേഡിയത്തിലാണ്​ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudanArab Cup qualifier
News Summary - Sudan win Arab Cup qualifier
Next Story