ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഖത്തറിെൻറ സഹായസാധനങ്ങൾ അടങ്ങിയ ആദ്യവിമാനം സുഡാനിൽ ഞായറാഴ്ച രാവിലെ ഇറങ്ങി. സുഡാനിലെ വെള്ളപ്പൊക്ക മേഖലയിലേക്കുള്ള ദുരിതാശ്വാസത്തിനുള്ള വിമാനമാണിത്.
ലോകത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള സഹായങ്ങൾക്ക് അർഹരായ ആളുകളെ സഹായിക്കുക എന്ന ഖത്തറിെൻറ നിലപാടിെൻറ ഭാഗമായാണ് സുഡാനുള്ള അടിയന്തരസഹായപ്രവർത്തനങ്ങൾ. പ്രതിരോധ മന്ത്രാലയത്തിെൻറ കീഴിലുള്ള അമീരി എയർഫോഴ്സ് വിമാനമാണ് സുഡാനിലേക്ക് പോയിരിക്കുന്നത്.
ആഗസ്റ്റ് ആദ്യത്തിലാണ് സുഡാെൻറ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതും. ലഖ്വിയയുടെ ഖത്തരി സെർച്ച് ആൻഡ് റെസ്ക്യു സംഘവും ഒപ്പമുണ്ട്. 60 ടൺ വിവിധ സഹായസാമഗ്രികൾ വിമാനം വഴി ദുരന്തബാധിതർക്ക് കൈമാറും.
അഞ്ച് മില്യൺ യു.എസ് ഡോളർ മൂല്യമുള്ള ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറിെൻറ അടിയന്തര സഹായമെന്ന നിലയിലാണ് ഖത്തർ വിമാനം അയച്ചിരിക്കുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സഹായവിതരണം സംബന്ധിച്ച കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത് റെസ്ക്യൂ ആൻഡ് റിലീഫ് വർക്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡിെൻറ സ്റ്റാൻഡിങ് കമ്മിറ്റിയാണ്.