സുഡാനിൽ സ്ഥിരത കൈവരിക്കുന്നതിൽ ഖത്തർ ചാരിറ്റി സംഘടനകൾ സഹായിച്ചു–സുഡാൻ വൈസ് പ്രസിഡൻറ്
text_fieldsദോഹ: സുഡാനിലെ സ്ഥിരത കൈവരിക്കുന്നതിലും അത് വികസിപ്പിക്കുന്നതിലും ഖത്തറിൽ നിന്നുള്ള ചാരിറ്റി സംഘടനകളുടെ പങ്ക് നിസ്തുലമാണെന്നും പ്രശംസനീയമാണെന്നും സുഡാൻ ഫസ്റ്റ് വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ബക്റി ഹസൻ സാലിഹ് പറഞ്ഞു. ഖത്തർ ചാരിറ്റി സംഘങ്ങൾ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഹൃദയ ശസ്ത്രക്രിയക്കുള്ള ചികിത്സാ ക്യാമ്പ് സന്ദർശനത്തിനിടെയാണ് അദ്ദേഹം ഖത്തറിൽ നിന്നുള്ള ചാരിറ്റി സംഘടനകളുടെ പങ്കിനെ പ്രശംസിച്ചത്. രാജ്യത്തിെൻറ ഏത് ഭാഗത്തുള്ള പ്രവർത്തനങ്ങളായാലും വിജയകരമായ മാതൃകയാണ് ഖത്തറിൽ നിന്നുള്ള ചാരിറ്റി, സന്നദ്ധ സംഘടനകളിൽ നിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിെൻറ വിശ്വാസ്യതയാണ് അവരുടെ ഏറ്റവും വലിയ മുഖമുദ്രയെന്നും ഇത് രാജ്യത്തിെൻറ സാമൂഹിക വികസനത്തെ ആരോഗ്യകരമായ രീതിയിൽ തന്നെ സ്വാധീനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ ചാരിറ്റി സംഘടകൾ സംഘടിപ്പിച്ച തെറാപ്പറ്റിക് ക്യാമ്പ് സന്ദർശിക്കുന്നതിനിടെ മെഡിക്കൽ പ്രതിനിധി സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുഡാനിലെ സിക്നെസ് ഫണ്ടുമായി സഹകരിച്ച് ഹമദ് മെഡിക്കൽ കോർപറേഷനും ശൈഖ് ഈദ് ചാരിറ്റി ഫൗണ്ടേഷനും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്.
അതേസമയം, രാജ്യത്ത് ചികിത്സയുടെ പ്രാദേശികവൽകരണം സാധ്യമാക്കുന്നതിൽ ഖത്തറിൽ നിന്നുള്ള സന്നദ്ധ സംഘങ്ങളുടെ സംഭാവന പ്രധാനപ്പെട്ടതാണെന്നും സംഘങ്ങളുടെ പ്രവർത്തനങ്ങളെല്ലാം വൻ വിജയകരമായിരുന്നുവെന്നും സുഡാൻ ആരോഗ്യവകുപ്പ് മന്ത്രി ബഹ്ർ ഇദ്രീസ് അബു ഖർദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
