സുരക്ഷ, പെർെഫക്ട് ഒാകെ
text_fieldsവതൻ സംയുക്ത സുരക്ഷ അഭ്യാസങ്ങളിൽനിന്ന്
ദോഹ: മൂന്നു ദിനംകൊണ്ട് സുരക്ഷയുടെ എല്ലാ മർമങ്ങളും പരീക്ഷിച്ചു.
13 വിദേശ രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയങ്ങൾ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളുമായി 28 വിഭാഗങ്ങളും പങ്കുചേർന്ന 'വതൻ' Successful flag bearer for integrated security training.
മൂന്നുദിവസമായി ഖത്തറിെൻറ കര, നാവിക, വ്യോമ മേഖലയിലും പൊതു-സ്വകാര്യ ഇടങ്ങളിലുമായി എല്ലാ മേഖലകളിലും 'വതൻ' അഭ്യാസങ്ങൾ നടന്നു. ലോകകപ്പ്, അറബ് കപ്പ് ടൂർണമെൻറുകളുടെ വേദികൾ, വിനോദസഞ്ചാര മേഖലകൾ തുടങ്ങി വിവിധ ഇടങ്ങളും അഭ്യാസ കേന്ദ്രങ്ങളായി.
അപ്രതീക്ഷിതമായി എവിടെയും എങ്ങനെയും എന്തു സംഭവിച്ചാലും ഞൊടിയിടയിൽ പ്രതികരിക്കാനും പരിഹരിക്കാനുമുള്ള അഭ്യാസമായിരുന്നു 'വതനി'ലൂടെ നേടിയത്. 'സങ്കീർണമായ മറ്റൊരു ദൗത്യവുംകൂടി പൂർത്തിയാക്കി. ഏറ്റവും മികച്ച സംവിധാനങ്ങളോടെ, ലോകകപ്പിന് വേദിയൊരുക്കാൻ തങ്ങൾ തയാറാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു' -വതൻ സുരക്ഷ അഭ്യാസത്തെ വിലയിരുത്തിക്കൊണ്ട് ലോകകപ്പിെൻറ സെക്യൂരിറ്റി കമ്മിറ്റി വ്യക്തമാക്കി.
വിവിധ സേന വിഭാഗങ്ങളുടെയും വിദേശ സേന വിഭാഗങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സംയുക്ത സഹകരണത്തോടെ കുറ്റമറ്റ രീതിയിൽ ലോകകപ്പ് സുരക്ഷ ഒരുക്കുകയാണ് വതൻ അഭ്യാസത്തിലൂടെ ലക്ഷ്യംവെച്ചതെന്ന് അധികൃതർ അറിയിച്ചു. എല്ലാ അർഥത്തിലും ലോകകപ്പിനെയും അറബ് കപ്പിനെയും വരവേൽക്കാൻ ഖത്തർ സജ്ജമായതായി പ്രധാനമന്ത്രിയും ലോകകപ്പ് സുരക്ഷ സമിതി തലവനുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പറഞ്ഞു.
വതൻ സംയുക്ത അഭ്യാസത്തിൽ പങ്കാളികളായ സൗഹൃദ രാജ്യ പ്രതിനിധികളെയും വിവിധ സർക്കാർ വിഭാഗങ്ങളെയും അദ്ദേഹം നന്ദി അറിയിച്ചു. മൂന്നു ദിവസത്തെ പരിശീലന പരിപാടികൾക്കു ശേഷം, ലോകകപ്പ് വേദിയായ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ എല്ലാ സേനാവിഭാഗങ്ങൾ, വിവിധ വകുപ്പ് പ്രതിനിധികൾ, മന്ത്രിമാർ, ശൈഖുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സമാപന ചടങ്ങുകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

