ജീവിതവിജയം നന്മയാർന്ന പ്രവർത്തനങ്ങളിലൂടെ -ഹുസൈൻ സലഫി
text_fields1. ദോഹ ബിൻ സൈദ് ഹാളിൽ നടന്ന കോൺഫറൻസിന്റെ സദസ്സ് 2. ഹുസൈൻ സലഫി സംസാരിക്കുന്നു
ദോഹ: ആരോഗ്യവും സമയവും നന്മയുടെ മാർഗത്തിൽ ചെലവഴിക്കുക വഴി പരലോക ജീവിതം രക്ഷപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും, നല്ല കാര്യങ്ങൾ നാളേക്ക് മാറ്റിവെക്കാതെ സമയബന്ധിതമായി ചെയ്യാൻ ശ്രദ്ധിക്കണമെന്നും പ്രമുഖ പണ്ഡിതനും ഷാർജ മസ്ജിദ് അൽഅസീസ് ഖതീബുമായ ഹുസൈൻ സലഫി.ഓരോരുത്തരും അവരവരുടെ കർമഫലങ്ങളാണ് നാളെ അനുഭവിക്കുക, അതിനാൽ സൽകർമങ്ങൾ വർധിപ്പിക്കാൻ നാം ശ്രദ്ധിക്കണം. പ്രശംസക്കും പ്രശസ്തിക്കും വേണ്ടി പ്രവർത്തിക്കുന്നവരായി മാറരുതെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി.
ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ സംഘടിപ്പിച്ച കേരള കോൺഫറൻസിൽ ‘ജീവിതം അടയാള പ്പെടുത്തുക നാളേക്ക് വേണ്ടി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഹ ബിൻ സൈദ് ഹാളിൽ നടന്ന കോൺഫറൻസ് ഇസ്ലാമിക കൾചറൽ സെക്ഷൻ മേധാവി അഹ്മദ് അബ്ദുറഹീം അത്വഹാനി ഉദ്ഘാടനം ചെയ്തു. മുസ്ലിം കമ്യൂണിറ്റി കോഓഡിനേറ്ററായ അബ്ദുറഷീദ് അൽകൗസരി, കെ.ടി. ഫൈസൽ സലഫി, മുജീബ്റഹ്മാൻ മിശ്കാത്തി, ഉമ്മർ ഫൈസി, മുഹമ്മദലി മൂടാടി എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ചു നടന്ന ടാലന്റ് ഹണ്ട് ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം ഹുസൈൻ സലഫി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

