Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആകർഷകമായ ഓഫറുകളോടെ...

ആകർഷകമായ ഓഫറുകളോടെ 'ഗൾഫ് മാധ്യമം' വരിചേരാം

text_fields
bookmark_border
ആകർഷകമായ ഓഫറുകളോടെ ഗൾഫ് മാധ്യമം വരിചേരാം
cancel
camera_alt

‘ഗൾഫ് മാധ്യമം’ സബ്സ്ക്രിപ്ഷൻ കാമ്പയിൻ ഐ.സി.സി പ്രസിഡന്‍റ് പി.എൻ ബാബുരാജിനെ വരിചേർത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

ദോഹ: നാട്ടിലെയും പ്രവാസ ലോകത്തെയും വിശേഷങ്ങൾ മുതൽ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെയും രാജ്യാന്തര തലത്തിലെയും വാർത്തകൾ വിശ്വാസ്യതയോടെ വായനക്കാരിലെത്തിക്കുന്ന 'ഗൾഫ് മാധ്യമം' വരിക്കാരാവാൻ ഇതാ സുവർണാവസരം. ഏറ്റവും ആകർഷകമായ ഓഫറുകളും കൈനിറയെ സമ്മാനങ്ങളുമായി 'ഗൾഫ് മാധ്യമം' പ്രചാരണ കാമ്പയിന് തുടക്കമായി. ജൂലൈ 10 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിനിൽ ഇപ്പോൾ വരിചേരുന്നവർക്ക് ഗൾഫ് മാധ്യമവും, കുടുംബങ്ങളുടെ പ്രിയപ്പെട്ട വാനയക്കൂട്ടായ 'മാധ്യമം കുടുംബം' മാസികയും ചുരുങ്ങിയ തുകയിൽ സ്വന്തമാക്കാം.

ഗൾഫ് മാധ്യമത്തിന് ഒരു വർഷത്തേക്ക് 720 റിയാലും, കുടംബം മാസിക്ക് 60 റിയാലും ഉൾപ്പെടെ 780 റിയാലാണ് സാധാരണ നിരക്ക്. എന്നാൽ, ഒരു മാസത്തെ പ്രചരണ കാമ്പയിനിൽ വരിചേരുന്നവർക്ക് 599 റിയാലിന് പത്രവും കുടുംബം മാസികയും സ്വന്തമാക്കാം. ഇതിനു പുറമെ 700റിയാലിന്‍റെ മറ്റ് ആനുകൂല്ല്യങ്ങളും സൗജന്യമായി ലഭിക്കും. മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്‍റെ 500 റിയാൽ മുല്ല്യമുള്ള ആരോഗ്യ പരിശോധനാ പാക്കേജും, മുസാഫർ ട്രാവൽ ആന്‍റ് ടൂറിസത്തിൽ നിന്നുള്ള 200 റിയാലിന്‍റെ വിമാനയാത്ര ടിക്കറ്റ് വൗച്ചറും ലഭിക്കും. ചുരുക്കത്തിൽ വെറും 599 റിയാലിന് 1480 റിയാൽ മൂല്ല്യമാണ് ഇപ്പോൾ ഒരുവർഷ വരി ചേരുന്നവരെ കാത്തിരിക്കുന്നത്. വരിചേരാൻ ആഗ്രഹിക്കുന്നവർ 7719 0070 / 6674 2974 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ആദ്യം വരിചേരുന്ന 1000 പേർക്ക് മാത്രമായിരിക്കും ഈ ആനുകൂല്ല്യങ്ങൾ ലഭിക്കുകയുള്ളൂ. വായനക്കാർ മുടക്കുന്ന പണത്തേക്കാൾ മൂന്നിരട്ടിയോളം മൂല്ല്യമാണ് ഈ കാമ്പയിൻ കാലത്ത് വായനക്കാർക്കായി തിരികെ നൽകുന്നത്. മാർക്കറ്റിങ് ഗവേഷണ രംഗത്തെ ആധികാരിക ഏജൻസിയായ ഇപ്സോസിന്‍റെ ഏറ്റവും ഒടുവിലത്തെ റീഡർഷിപ്പ് സർവേ പ്രകാരം കോവിഡ് കാലത്തും വളർച്ച രേഖപ്പെടുത്തിയ ഏക പത്രം 'ഗൾഫ് മാധ്യമ'മാണ്.

ഇന്ത്യൻ കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് പി.എൻ ബാബുരാജന് കോപ്പി നൽകി സബ്സ്ക്രിപ്ഷൻ കാമ്പയിൻ ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുഹമ്മദ് സലിം, ഗൾഫ് മാധ്യമം അഡ്മിൻ -മാർക്കറ്റിങ് മാനേജർ ആർ.വി റഫീഖ്, സർക്കുലേഷൻ മാനേജർ എം.എ ഷാജുദ്ദീൻ എന്നിവർ പങ്കെടുത്തു.

'ഗൾഫ് മാധ്യമവും' 'മാധ്യമം കുടുംബവും' 599 റിയാലിന് സ്വന്തമാക്കാം. ഒപ്പം 500 റിയാലിന്‍റെ മൈക്രോ ഹെൽത്ത് ലബോറട്ടറി പരിശോധനയും 200 റിയാൽ മൂല്യമുള്ള മുസാഫിർ ട്രാവൽ ടിക്കറ്റ് വൗച്ചറും. വരിചേരാൻ വാട്സ്ആപ്പിൽ ബന്ധപ്പെടുക: 7719 0070 / 6674 2974 ഈ ആനുകൂല്യം ആദ്യം വരിചേരുന്ന 1000 പേർക്ക് മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Madhyamam offers
Next Story