സബ് സ്റ്റേഷനുകൾ: കഹ്റമയുടെ കരാർ സീമൻസ് കമ്പനിക്ക്
text_fieldsദോഹ: രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖല വിപുലമാക്കുന്നതിെൻറ ഭാഗമായി കഹ്റമ നടപ്പാക്കുന്ന പദ്ധതിയുടെ പതിമൂന്നാം ഘട്ടത്തിെൻറ 310 കോടി റിയാലിെൻറ കരാർ സീമൻസ് കമ്പനിക്ക് ലഭിച്ചു. സീമൻസിെൻറ പ്രവർത്തനത്തിൽ പ്രധാന നാഴികക്കല്ലാണ് കഹ്റമ പദ്ധതിയുടെ കരാറെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വൈദ്യുതി വിതരണ ശൃംഖല ശക്തമാക്കുന്നതിനായി 35 വൈദ്യുതി സബ്സ്റ്റേഷനുകളാണ് നിർമ്മിച്ച് നൽകുന്നത്. ഖത്തർ പവർ ട്രാൻസ്മിഷൻ സിസ്റ്റം വികസന പദ്ധതിയുടെ തുടർവികസനമാണിത്
.ഖത്തർ പവർ ട്രാൻസ്മിഷൻ പദ്ധതിയുടെ നാലാം ഘട്ടം മുതൽ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
പതിമൂന്നാം ഘട്ട കരാർ അടുത്ത രണ്ട് വർഷത്തിനുളളിൽ പൂർത്തിയാക്കേണ്ടതുണ്ട്. പുതിയ കരാർ കൂടി കണക്കാക്കുേമ്പാൾ, കഹ്റമക്കു വേണ്ടി സീമൻസ് ഏറ്റെടുക്കുന്ന പദ്ധതികൾ ഏകദേശം 2.5 ബില്യൻ യൂറോയുടെതാകും എന്നതും പ്രത്യേകതയാണ്. 400, 220, 132, 66, 11 കെവി വോൾട്ടേജ് ലെവവലിലുള്ള സബ്സ്റ്റേഷനുകളായിരിക്കും സീമൻസ് കമ്പനി നിർമ്മിക്കുക. ദോഹയിൽ ഇപ്പോഴുള്ള മൾട്ടിപ്പിൾ വോൾട്ടേജ് സെറ്റിംഗ്സ് സൗകര്യമുള്ള സൂപ്പർ സബ്സ്റ്റേഷൻ 400 കെവി/220 കെവി ഗ്യൂസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ സബ്സ്റ്റേഷനായി വികസിപ്പിക്കുന്നതടക്കമുള്ള പദ്ധതികളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഖത്തറിൽ 2005ൽ ആരംഭിച്ച വൈദ്യുതി വികസന പദ്ധതികളിൽ, 120ലധികം സബ് സ്റ്റേഷനുകളും 1500 കിലോമീറ്റർ ഹൈ വോൾട്ടേജ് കേബിളുകളും രാജ്യത്ത് കമ്പനി യാഥാർത്ഥ്യമാക്കിയിട്ടുണ്ടെന്ന് സീമൻസ് എനർജി മാനേജ്മെൻ്റ് ഡിവിഷൻ സി ഇ ഒ റാഫ് ക്രിസ്റ്റ്യൻ പറഞ്ഞു.
വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ, വ്യവസായ പദ്ധതികൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവിടങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള സബ്സ്റ്റേഷനുകളും പദ്ധതിയുടെ അനുബന്ധമായുണ്ട്. പതിമൂന്നാം ഘട്ട വൈദ്യുതി വിതരണ പദ്ധതിക്കു പുറമേ 2,170 മീഡിയം വോൾട്ടേജ് സ്വിച്ച്ഗിയർ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള മറ്റൊരു കരാറും കഹ്റമയിൽനിന്നും തങ്ങൾക്ക് ലഭിച്ചതായി സീമൻസ് കമ്പനി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.