ഭക്ഷ്യമേളയൊരുക്കി വിദ്യാർഥികളുടെ ഫലസ്തീൻ സഹായം
text_fieldsദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫലസ്തീന് പിന്തുണയുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂ ഹമൂർ ബ്രാഞ്ചിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളൊരുക്കി കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നടന്ന ഫെസ്റ്റിൽ നിന്നുള്ള വരുമാനം ഫലസ്തീൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കൾചറൽ ഡയറക്ടർ പി.ടി. അഷ്റഫ് ഷറഫുദ്ദീൻ, പ്രിൻസിപ്പൽ പ്രമീള കണ്ണൻ, വൈസ് പ്രിൻസിപ്പൽ ആനി ഫ്രാൻസിസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വിവിധ ക്ലാസുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും ചേർന്ന് തയാറാക്കിയ പരമ്പരാഗത ഖത്തരി വിഭവങ്ങൾ മുതൽ വിവിധ രുചിവൈവിധ്യങ്ങളുമായാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മേളയിലൂടെ സമാഹരിച്ച 11,114 റിയാൽ ഖത്തർ ചാരിറ്റിയുടെ ഫലസ്തീൻ ഫണ്ടിലേക്ക് സംഭാവന ചെയ്ത് കുട്ടികൾ മാതൃകയായി.

