തൊഴിലാളികൾക്ക് ആശ്വാസമായി സ്റ്റുഡന്റ്സ് ഇന്ത്യയുടെ ‘സിഖായ സമ്മർ സിപ്പ്’
text_fieldsദോഹ: സഫാരി ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ ‘സിഖായ സമ്മർ സിപ്പ്’ വിജയകരമായി സംഘടിപ്പിച്ചു. ഖത്തറിലെ കടുത്ത വേനൽക്കാലത്ത് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതോടൊപ്പം വിദ്യാർഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവനമനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സ്റ്റുഡന്റ്സ് ഇന്ത്യ ‘സിഖായ’ സംഘടിപ്പിക്കാറുണ്ട്. വളന്റിയർമാർ വിവിധ സ്ഥലങ്ങളിൽ ലഘുഭക്ഷണം എത്തിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്തു.
നൂറുകണക്കിന് തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അമീൻ സബക്, കേന്ദ്ര കോഓഡിനേറ്റർ ഷാജഹാൻ കരീം, സോണൽ കോഓഡിനേറ്റർമാരായ അബ്ദുൽ ഷുക്കൂർ, അഷ്റഫ് മീരാൻ തുടങ്ങിയവർ നേതൃത്വം നൽകി. തൊഴിലാളികളുടെ നിരന്തരമായ സമർപ്പണത്തെയും അധ്വാനത്തെയും അംഗീകരിക്കുകയും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണ് ഇത്തരം ചുവടുവെപ്പുകളെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

