സ്റ്റുഡന്റ്സ് ഇന്ത്യ ‘സമാല സമ്മർ ക്യാമ്പ്’ സമാപിച്ചു
text_fieldsസ്റ്റുഡന്റ്സ് ഇന്ത്യ സംഘടിപ്പിച്ച ‘സമാല 2024’ സമ്മർ ക്യാമ്പ്
ദോഹ: വിജ്ഞാനം-വിനോദം-വ്യക്തിത്വ വികാസം എന്നിവക്ക് പ്രാധാന്യം നല്കി സ്റ്റുഡന്റ്സ് ഇന്ത്യ സംഘടിപ്പിച്ച ‘സമാല 2024’ സമ്മർ ക്യാമ്പ് സമാപിച്ചു.
ഖത്തറിലെ മലയാളി വിദ്യാർഥികൾക്കായി സ്റ്റുഡന്റ്സ് ഇന്ത്യ രണ്ട് ദിവസങ്ങളിലായി ഷഹാനിയ റിസോർട്ടിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സി.ഐ.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീർ ഫ്ലാഗ് ഓഫ് നിർവഹിച്ച യാത്രയോടെയാണ് തുടക്കമായത്.
വിവിധ സെഷനുകളിലായി നടന്ന ക്യാമ്പ് യൂത്ത്ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിലിന്റെ സാന്നിധ്യത്തിൽ സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു.
പഠന ക്ലാസുകൾ, കരിയർ ഫോക്കസ്, സർഗ സദസ്സ്, ക്വിസ് പ്രോഗ്രാം, ചർച്ച സംഗമങ്ങൾ, ഫുട്ബാൾ മത്സരങ്ങൾ, നീന്തൽ, കമ്പവലി മത്സരം, ഗെയിമുകൾ, കലാവിഷ്കാരങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു.
ഷഫീഖ് അലി, അലി അൽഖാസ്മി, ഹാഫിദ് അബ്ദുല്ല, ഹബീബ് റഹ്മാൻ, മിസ്അബ്, ത്വയ്യിബ ഇബ്രാഹീം, മുഹമ്മദ് ഫർഹാൻ, ബിൻഷാദ് പുനത്തിൽ, വി.എൻ. ആബിദ്, കരീംഗ്രഫി കക്കോവ്, ഡോ. അബ്ദുൽ വാസിഅ്, റിയാസ് അബ്ദുൽ റസാഖ്, അഹ്മദ് അൻവർ, അലി അജ്മല്‍ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
മാഹിർ അബുൽറഹ്മാന്റെ നേതൃത്വത്തിൽ യൂത്ത് ഫോറം പ്രവർത്തകർ ഒരുക്കിയ നാട്ടിൻ പുറത്തെ ഓലമേഞ്ഞ ചായപ്പീടികകളെ ഓർമപ്പെടുത്തുന്ന തട്ടുകടയിൽ നാടൻ രുചികൾ വിദ്യാർഥികൾ ആസ്വദിച്ചു.
ഏറ്റവും നല്ല ക്യാമ്പ് അംഗമായി മുഹമ്മദ് ബസ്സാമും ഹീറോ ഓഫ് ‘സമാല’ ആയി അമാൻ അർഷദും തിരഞ്ഞെടുക്കപ്പെട്ടു. മർഷദ്, സുഹൈല്‍, ജംഷീദ് ഇബ്രാഹിം, റശാദ്, വസീം, ജസീം, ഷാദിൽ, മുഹമ്മദ് എം. ഖാദർ, അബ്സൽ എന്നിവർ നേതൃത്വം നൽകി.
മുഹമ്മദ് ഫർഹാനായിരുന്നു ജനറൽ കൺവീനർ. സമാപന സംഗമത്തിൽ സി.ഐ.സി വൈസ് പ്രസിഡന്റ് ഇ. അർഷദ്, യൂത്ത് ഫോം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, വിമൻ ഇന്ത്യ പ്രതിനിധി അമീന മുബാറക്, സ്റ്റുഡന്റ്സ് ഇന്ത്യ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

