വിജ്ഞാനവും വിനോദവും പകർന്ന് സ്റ്റുഡന്റ്സ് ഇന്ത്യ സമ്മർ ക്യാമ്പ്
text_fieldsസ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ സംഘടിപ്പിച്ച 'അൽഫുതുവ്വ' സമ്മർ ക്യാമ്പ് സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പ്രവാസി മലയാളി വിദ്യാർഥി കൂട്ടായ്മയായ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ സംഘടിപ്പിച്ച 'അൽഫുതുവ്വ' സമ്മർ ക്യാമ്പ് സമാപിച്ചു. ഷഹാനിയിലെ ഫാമിലി റിസോർട്ടിൽ നടന്ന ദ്വിദിന ക്യാമ്പിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, നേതൃശേഷി, സാമൂഹിക അവബോധം, കൂട്ടായ പ്രവർത്തനശീലം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റുഡൻസ് ഇന്ത്യ സെൻട്രൽ കോഓഡിനേറ്റർ സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. ഐസ് ബ്രേക്കിങ് സെഷന് അനീസ് റഹ്മാൻ മാള നേതൃത്വം നൽകി. ഖുർആനും ജീവിതവും എന്ന വിഷയത്തിൽ ഷാജഹാൻ അബ്ദുൽ കരീം, വിദ്യാർഥിത്വം എന്ന തലക്കെട്ടിൽ എം.ഐ. അസ്ലം തൗഫീഖ്, ധാർമിക മൂല്യങ്ങൾ എന്ന വിഷയത്തിൽ അതീഖ് റഹ്മാൻ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. ഗ്രാൻഡ് ക്വിസ് സെഷന് റിയാസ് ടി. റസാഖ്, ആർട്സ് സെഷന് നജീബ് താരി എന്നിവർ നേതൃത്വം നൽകി.
പഠന സെഷനുകൾ, മോട്ടിവേഷൻ ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, കലാമത്സരങ്ങൾ, ഫുട്ബാൾ, നീന്തൽ, ഫൺ ഗെയിംസ് തുടങ്ങിയ പരിപാടികളിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കാളികളായി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമാപന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർഥികൾക്ക് വേനലവധിക്കാലം പ്രയോജനപ്രദവും സർഗാത്മകവുമാക്കാൻ ലക്ഷ്യമിട്ടുള്ള സമ്മർ ക്യാമ്പിന് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. ഹബീബ് റഹ്മാൻ, മർഷദ്, മുനീബ്, ഫായിസ്, സമദ്, മിദ് ലാജ്, മർസൂൽ, നാഫിഹ്, അജ്മൽ, ആബിദ്, അഷ്ഫാഖ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

