Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്റ്റു​ഡ​ന്റ്‌​സ്...

സ്റ്റു​ഡ​ന്റ്‌​സ് ഇ​ന്ത്യ ഖ​ത്ത​ർ സി​ഖാ​യ സ​മ്മ​ര്‍ സി​പ്

text_fields
bookmark_border
സ്റ്റു​ഡ​ന്റ്‌​സ് ഇ​ന്ത്യ ഖ​ത്ത​ർ സി​ഖാ​യ സ​മ്മ​ര്‍ സി​പ്
cancel
camera_alt

സി​ഖാ​യ സ​മ്മ​ര്‍ സി​പ്പി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട സ്റ്റു​ഡ​ന്റ്‌​സ് ഇ​ന്ത്യ വ​ള​ന്റി​യ​ര്‍മാ​ര്‍

ദോ​ഹ: പ്ര​വാ​സി മ​ല​യാ​ളി വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ സ്റ്റു​ഡ​ന്റ്‌​സ് ഇ​ന്ത്യ ഖ​ത്ത​ര്‍ മ​ദീ​ന ഖ​ലീ​ഫ സോ​ൺ 'സി​ഖാ​യ സ​മ്മ​ര്‍ സി​പ്പ്' സം​ഘ​ടി​പ്പി​ച്ചു. വ​ള​ന്റി​യ​ര്‍മാ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ല​ഘു​ഭ​ക്ഷ​ണ​വും എ​ത്തി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വി​ത​ര​ണം ചെ​യ്തു.

ക​ടു​ത്ത വേ​ന​ല്‍ക്കാ​ല​ത്ത് പു​റം ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ഥി​ക​ളി​ല്‍ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും സേ​വ​ന​മ​നോ​ഭാ​വ​വും വ​ള​ര്‍ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ വ​ര്‍ഷ​വും സ്റ്റു​ഡ​ന്റ്‌​സ് ഇ​ന്ത്യ ‘സി​ഖാ​യ’ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

സ്റ്റു​ഡ​ന്റ്‌​സ് ഇ​ന്ത്യ അ​ൽ​സ​ദ്ദ്, മ​ദീ​ന ഖ​ലീ​ഫ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ലാ​ൽ മു​ഹ​മ്മ​ദ്, ഹം​ദാ​ൻ മു​ഫീ​ദ്, ദ​യ്യാ​ൻ അ​ബ്ദു​റ​ഹീം, ദാ​നി​ഷ്, മു​ഹ​മ്മ​ദ് നാ​ഫി​സ്, അ​സ്‌​വ​ബ് അ​ബ്ദു​ൽ​ജ​ബ്ബാ​ർ, അ​ൻ​സ​ഫ് അ​ഫ്സ​ൽ, ആ​ദം റം​ഷീ​ക്, ജോ​ഹാ​ൻ മു​ഹ​മ്മ​ദ്, സോ​ണ​ൽ കോ​ഓ​ഡി​നേ​റ്റ​ര്‍ സ​മ​ദ് കൊ​ടി​ഞ്ഞി, സി.​ഐ.​സി സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഫീ​ദ് ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ സ​മ​ര്‍പ്പ​ണ​ത്തെ​യും അ​ധ്വാ​ന​ത്തെ​യും അം​ഗീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും അ​വ​രോ​ട് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്റെ പ്ര​തീ​ക​മാ​ണ് ഇ​ത്ത​രം ചു​വ​ടു​വെ​പ്പു​ക​ളെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summersipnriqatar​
News Summary - Students India Qatar Sikhaya Summer SIP
Next Story