സ്റ്റുഡന്റ്സ് ഇന്ത്യ ഫുട്ബാൾ: ബർവ സിറ്റി ജേതാക്കൾ
text_fieldsസ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ വക്റ ഫുട്ബാളിൽ ജേതാക്കളായ ബർവ സിറ്റി ടീം ട്രോഫിയുമായി
ദോഹ: സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ വക്റ സോൺ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ബർവ സിറ്റി ജേതാക്കളായി. ഫൈനലിൽ ടീം എസ്ദാനെയാണ് തോൽപിച്ചത്. എട്ട് മുതൽ 12 വയസ്സ് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ബർവ സിറ്റി ടർഫിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ബർവ സിറ്റി, മദീനത്ത്നാ, മെഷാഫ്, എസ്ദാൻ, വക്റ ടീമുകൾ പങ്കെടുത്തു. ടൂർണമെന്റ് കിക്കോഫ് മേഖലാ സമിതി അംഗം മുഷീർ നിർവഹിച്ചു.
ജേതാക്കൾക്കുള്ള ട്രോഫികളും മെഡലുകളും സി.ഐ.സി വക്റ സോൺ പ്രസിഡന്റ് ഷാനവാസ് ഖാലിദ്, യൂത്ത് ഫോറം സോണൽ പ്രസിഡന്റ് കാമിൽ മുഖ്താർ, ജാഫർ, മുബാറക്, ഷബീർ, ഡോ. ഷബീർ, മൻസൂർ, സൽമാൻ വേങ്ങര എന്നിവർ സമ്മാനിച്ചു. ഷൈൻ മുഹമ്മദ്, മിസ്അബ് സമീഹ്, സാബിഖ്, ഷാദ്, അഫ്സൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ നേതാക്കളായ യാസീൻ, യഹ്യ, അമാൻ, ഫഹീം, ഹാസിം തുടങ്ങിയവർ ടൂർണമെന്റ് സംഘാടനത്തിന് നേതൃത്വം നൽകി.

