ആസിം വെളിമണ്ണക്ക് സ്റ്റുഡന്റ് ഇന്ത്യ സ്വീകരണം
text_fieldsആസിം വെളിമണ്ണക്ക് ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ആസിം വെളിമണ്ണക്ക് സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ സ്വീകരണം നൽകി. ഓരോ മനുഷ്യനും വ്യതിരിക്ത വ്യക്തികൾ ആണെന്നും സ്വന്തം സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാൻ ആത്മവിശ്വാസത്തോടെ പരിശ്രമിക്കുകയാണ് വിജയത്തിലേക്കുള്ള വഴിയെന്നും ആസിം പറഞ്ഞു.ആസിമിന്റെ ജീവിതയാത്രയെയും ഭാവിസ്വപ്നങ്ങളെയും കുറിച്ചും ആസിം ഫൗണ്ടേഷന്റെ പദ്ധതികളെക്കുറിച്ചും പിതാവ് മുഹമ്മദ് ഷഹീദ് സദസ്സുമായി പങ്കുവെച്ചു.
മൻസൂറയിലെ സി.ഐ.സി ഹാളിൽ നടന്ന പരിപാടിയിൽ സ്റ്റുഡന്റ്സ് ഇന്ത്യ പ്രസിഡന്റ് അമീൻ സബക് അധ്യക്ഷത വഹിച്ചു. യൂസുഫ് പുലാപ്പറ്റ വിദ്യാർഥികളുമായി സംവദിച്ചു. അമീൻ സബക് ആസിമിന് മെമന്റോ സമ്മാനിച്ചു. മാസിൻ ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി യഹ്യ സ്വാഗതവും വൈസ് പ്രസിഡന്റ് ഫാദിൽ അൻവർ നന്ദിയും പറഞ്ഞു.

