ദോഹ: സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം വിദ്യാർഥികൾക്കിടയിലും കാഴ്ചയിലെ കൂർമ്മതയിൽ കുറവുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 2017–2018 അധ്യായന വർഷം മന്ത്രാലയം സ്വകാര്യ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ വാർഷിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, സർക്കാർ സ്കൂളുകളിൽ 14 ശതമാനം വിദ്യാർഥികൾക്കും കാഴ്ചയിൽ കൂർമ്മതക്കുറവ് ഉണ്ടെന്നും പൂർണ കാഴ്ച നിർണയിക്കുന്ന 6/6 ലും താഴെയാണ് ഇവരുടെ കാഴ്ച ശക്തിയെന്നും മന്ത്രാലയത്തിെൻറ സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ 2016–2017 അധ്യായന വർഷം നടത്തിയ സർവേയിൽ സ്വകാര്യ സ്കൂളുകളുകളിൽ 25 ശതമാനം തന്നെയായിരുന്നെങ്കിൽ സർക്കാർ സ്കൂളുകളിൽ 17 ശതമാനമായിരുന്നു. ഒന്ന്, മൂന്ന്, അഞ്ച് േഗ്രഡുകളിലും ഒന്ന്, രണ്ട് പ്രിപറേറ്ററി ക്ലാസുകളിലുമുള്ള വിദ്യാർഥികൾക്കിടയിലാണ് സർവേ നടത്തുന്നത്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവരുമായി സഹകരിച്ചാണ് സർവേ സംഘടിപ്പിക്കുന്നത്.
154 സർക്കാർ സ്കൂളുകളിലും 172 സ്വകാര്യ–കമ്മ്യൂണിറ്റി സ്കൂളുകളിലുമായി 96356 വിദ്യാർഥികൾക്കിടയിലാണ് സർവേ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് െപ്രാമോഷൻ ആൻഡ് നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ് മാനേജർ ശൈഖ ഡോ. അൽ അനൂദ് ബിൻത് മുഹമ്മദ് ആൽഥാനി പറഞ്ഞു.
സ്കൂളുകളിൽ കാഴ്ചയുമായി ബന്ധപ്പെട്ട് ആരോഗ്യ പദ്ധതി നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും ഒന്ന്, മൂന്ന്, അഞ്ച് േഗ്രഡുകളിലും ഫസ്റ്റ്, സെകൻഡ് പ്രിപറേറ്ററി ക്ലാസുകളിലുമുള്ള കുട്ടികൾക്ക് കാഴ്ചാ പരിശോധന നിർബന്ധമാണെന്നും ശൈഖ അൽ നൂദ് ആൽഥാനി പറഞ്ഞു.