അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു
text_fieldsഒലിവ് ഇന്റർനാഷനൽ സ്കൂളിൽനിന്ന് അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ ആദരിച്ചപ്പോൾ
ദോഹ: മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച പത്ത്, 12 ക്ലാസിലെ വിദ്യാർഥികളെ ഒലിവ് ഇന്റർനാഷനൽ സ്കൂളിന്റെ അൽ തുമാമ കാമ്പസിൽവെച്ച് അനുമോദിച്ചു. നല്ല പരിശ്രമത്തിലൂടെ മികവ് പിന്തുടരണമെന്നും ഈ നേട്ടങ്ങൾ അടുത്ത ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടികളാണെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ പറഞ്ഞു. സയൻസ് ടോപ്പർ ആഷ്ലി ഹേമന്ത്, കോമേഴ്സ് ടോപ്പർ അൻഷിത നായിക്, ഗ്രേഡ് പത്ത് ടോപ്പർ മോനിഷ് രാജ് ശേഖർ എന്നിവരെയാണ് അനുമോദിച്ചത്. വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും ആദരിച്ചു.
പ്രിൻസിപ്പൽ ജേക്കബ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അക്കാദമിക് അഡ്വൈസർ ഡോ. റോസമ്മ ഫിലിപ്, വൈസ് പ്രിൻസിപ്പൽമാരായ ഷാലിനി റാവത്ത്, രൂപിന്ദർ കൗർ, സീനിയർ ഹെഡ്മിസ്ട്രസ് പ്രിയ വിജു, കൂടാതെ മറ്റ് ഹെഡ്മിസ്ട്രസുമാരും കോഓഡിനേറ്റർമാരും പങ്കെടുത്തു. വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തെയും വളർച്ചയെയും അഭിനന്ദിച്ചു. സി.ബി.എസ്.ഇ ഐ.സി.ടി പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കിയ ഐ.സി.ടി വിഭാഗം മേധാവികളായ റെൻഡി, രാഗസുധ, ഫാക്കൽറ്റി മെംബർ ബിനു എന്നിവരെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

