‘വിദ്യാർഥികൾ നന്മ പ്രസരിപ്പിക്കുന്നവരാകണം’
text_fieldsദോഹ: സമൂഹത്തിൽ നൻമ പ്രസരിപ്പിക്കുന്നവരാകണം വിദ്യാർഥികളെന്ന് ജമാഅത്തെ ഇസ്ലാമി കേ രള അസി. അമീർ വി.ടി അബ്ദുല്ലക്കോയ പ്രസ്താവിച്ചു. ഖത്തറിലെ അൽ മദ്റസ അൽഇസ്ലാമിയ സ്ഥാപനങ്ങ ളിൽ നിന്ന് ഈ വർഷം പത്താംക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന് ദിശകാണിക്കുന്ന പ്രകാശ ഗോപുരങ്ങളാവണം മദ്റസകൾ. അൽ മദ്റസ അൽഇസ്ലാമിയ ദോഹയിൽ നിന്ന് 22 വിദ്യാർഥികളും ശാന്തിനികേതൻ വക്റയിൽ നിന്ന് 23 വിദ്യാർഥികളുമാണ് ഇപ്രാവശ്യം പത്താംക്ലാസ് പഠനം പൂർത്തിയാക്കിയത്.
സി.ഐ.സി പ്രസിഡൻറ് കെ.സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. അവാർഡുകൾ വി.ടി അബ്ദുല്ലക്കോയ, കെ.സി അബ്ദുല്ലത്തഫ്, സലാം കെ ബിൻ ഹസൻ (ജനറൽ സെക്രട്ടറി, സി.ഐ.സി ഖത്തർ), ആർ.എസ് അബ്ദുൽ ജലീൽ (വൈസ് പ്രസിഡൻറ്, സി.ഐ.സി) എന്നിവർ നൽകി. സർട്ടിഫിക്കറ്റുകൾ ഡോ. അമാനുല്ല വടക്കാങ്ങര, ഫൈസൽ പന്തലിങ്ങൽ, സഫീർ എം.ടി, പി.എം. അബ്ദുൽഹമീദ്, അബ്ദുല്ല കെ.ടി, നാസർ കെ.കെ എന്നിവർ നൽകി. ആദം എം.ടി, സിദ്ദീഖ് എം.ടി എന്നിവർ സംസാരിച്ചു. വിദ്യാർഥി പ്രതിനിധികളായ അമാൻ അബ്ദുൽഖാദർ, അംന നസ്റിൻ, നവാൽ അബൂബക്കർ എന്നിവർ സംസാരിച്ചു. രിദാ ബിസ്മി, സൽവ ഉസ്മാൻ എന്നിവർ ഗാനമാലപിച്ചു. എം.എസ്.എ റസാഖ് സ്വാഗതവും മുഹമ്മദലി ഇ.കെ നന്ദിയും പറഞ്ഞു. മിസ്നദ് ഖാസിം ഖുർആൻ പാരായണം നടത്തി.
