Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ദ്യാ​ർ​ഥി...

വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ൾ​ക്ക് പു​ര​സ്കാ​രം; വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ച് ഖ​ത്ത​ർ അ​മീ​ർ

text_fields
bookmark_border
വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ൾ​ക്ക് പു​ര​സ്കാ​രം; വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ച് ഖ​ത്ത​ർ അ​മീ​ർ
cancel
camera_alt

1. ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി വി​ത​ര​ണ ചെ​യ്യു​ന്നു 2. ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്ത​പ്പോ​ൾ

​ദോ​ഹ: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ൾ​ക്ക് പു​ര​സ്കാ​രം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ദോ​ഹ​യി​ലെ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ 19ാമ​ത് ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. ഡോ​ക്ട​റേ​റ്റ്, മാ​സ്റ്റേ​ഴ്സ് ബി​രു​ദ​ധാ​രി​ക​ൾ, യൂ​നി​വേ​ഴ്സി​റ്റി -സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ബി​രു​ദ​ധാ​രി​ക​ൾ, പ്രൈ​മ​റി -പ്രി​പ്പ​റേ​റ്റ​റി ത​ല​ങ്ങ​ളി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 108 വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ, മി​ക​വ് തെ​ളി​യി​ച്ച അ​ധ്യാ​പ​ക​ർ, മി​ക​ച്ച സ്കൂ​ളു​ക​ൾ, അ​സാ​ധാ​ര​ണ​മാ​യ ശാ​സ്ത്ര​ഗ​വേ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ അ​ഭി​ന​ന്ദി​ച്ച അ​മീ​ർ, അ​വ​രു​ടെ നേ​ട്ട​ങ്ങ​ളെ​യും പ​രി​ശ്ര​മ​ങ്ങ​ളെ​യും പ്ര​ശം​സി​ച്ചു. വി​ജ്ഞാ​നാ​ധി​ഷ്ഠി​ത സ​മൂ​ഹ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ​ത്തി​ലും ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ലും നി​ക്ഷേ​പം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ നേ​ട്ട​ങ്ങ​ൾ​ക്കാ​യി പ​രി​ശ്ര​മി​ക്കു​ന്ന​ത് തു​ട​രാ​നും രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​നും അ​വാ​ർ​ഡ് ജേ​താ​ക്ക​ളോ​ട് അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നിം, വി​വി​ധ മ​ന്ത്രി​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പു​ര​സ്കാ​ര​ത്തെ​ക്കു​റി​ച്ചും ഈ ​വ​ർ​ഷ​ത്തെ വി​ജ​യി​ക​ളെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ക്കു​ന്ന ഡോ​ക്യു​മെ​ന്റ​റി​യും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​തി​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Student talents awarded; Qatar's Emir congratulates winners
Next Story