Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നുമുതൽ ശക്തമായ കാറ്റിന് സാധ്യത

text_fields
bookmark_border
ഇന്നുമുതൽ ശക്തമായ കാറ്റിന് സാധ്യത
cancel

ദോഹ: ഖത്തറിൽ ഇന്നു മുതൽ ആഴ്ചയുടെ അവസാനം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഈ ദിവസങ്ങളിൽ കാറ്റിന്റെ വേഗം വർധിക്കുമെന്നും, ഇതിന്റെ ഫലമായി അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാൻ കാരണമാകും. അതിനാൽ, പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം നിർദേശിച്ചു.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേകം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്ന ദിവസങ്ങളിൽ പൊതുജനങ്ങൾ കാലാവസ്ഥ വിഭാഗത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും അധികൃതർ അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strong winds likely from today
Next Story